കേരളം

kerala

ETV Bharat / state

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചേക്കും - big airline services

സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മു​ന്നോ​ടി​യാ​യി റ​ൺ​വേ​യി​ലെ റ​ബ​ർ ഡെപ്പോ​സി​റ്റ് നീ​ക്കം ചെ​യ്യാ​നും ചെറിയ ക്രീകരണങ്ങള്‍ വരുത്താനും വിമാനത്താവള അതോറിറ്റിക്കും വിമാനകമ്പനികള്‍ക്കും നിര്‍ദേശം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചേക്കും  കരിപ്പൂര്‍ വിമാനത്താവളം  വലിയ വിമാന സര്‍വീസുകള്‍  ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ വിദഗ്‌ധ സംഘം  സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  karipoor airport  big airline services  malappuram
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചേക്കും

By

Published : Dec 8, 2020, 1:20 PM IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ പുനരാംഭിക്കാന്‍ സാധ്യത. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ വിദഗ്‌ധ സംഘത്തിന്‍റെ റിപ്പോര്‍ട്ട് വിമാനത്താവളത്തിന് അനുകൂലമാണ്.സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മു​ന്‍പ്‌ റ​ൺ​വേ​യി​ലെ റ​ബ​ർ ഡെ​പ്പോ​സി​റ്റ് നീ​ക്കം ചെ​യ്യാ​നും ചെറിയ ക്രമീകരണങ്ങള്‍ വരുത്താനും വിമാനത്താവള അതോറിറ്റിക്കും വിമാനകമ്പനികള്‍ക്കും സംഘം നിര്‍ദേശം നല്‍കി. റ​ൺ​വേ ഘ​ർ​ഷ​ണം വർധിപ്പിക്കാനുള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

​കഴി​ഞ്ഞ ന​വം​ബ​ർ 25നാ​ണ് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യത്തിന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡിജിസിഎ ചെ​ന്നൈ റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ദു​രൈ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​രി​പ്പൂ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ റി​പ്പോ​ർ​ട്ടാ​ണ് ഡിജിസിഎ കേ​ന്ദ്രത്തിന് സ​മ​ർ​പ്പി​ച്ച​ത്. എ​യ​ർ ഇ​ന്ത്യ, സൗ​ദി എ​യ​ർ​ലൈ​ൻ​സ് എ​ന്നി​വ​ സ​ർ​വിീസ് ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള സ്റ്റാൻ​ഡേ​ർ​ഡ് ഓ​പ​റേ​റ്റി​ങ്​ പ്രൊ​സീ​ജി​യ​ർ (എ​സ്ഒപി) ത​യ്യാറാ​ക്കണം. ഇ​തി​ന്‌ വേണ്ട​ നി​ർ​ദേ​ശ​ങ്ങ​ളും സം​ഘം മു​ന്നോ​ട്ട് വച്ചിട്ടുണ്ട്. കാ​റ്റി​ന്‍റെ ഗ​തി​യു​ൾ​പ്പടെ പരിഗ​ണി​ച്ചാ​ണ് ഇത് ത​യ്യാ​റാ​ക്കേ​ണ്ട​ത്. ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ക​രി​പ്പൂ​രി​ൽ​ നി​ന്ന്​ വ​ലി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ വീ​ണ്ടും പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ABOUT THE AUTHOR

...view details