മലപ്പുറം: ആർഎംപി സംഘടിപ്പിക്കുന്ന ടി.പി.ചന്ദ്രശേഖരൻ ഭവൻ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് ക്ഷണിച്ചപ്പോൾ തന്നെ അറിയിച്ചിരുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതേ ദിവസം മറ്റ് പരിപാടികള്‍ ഉള്ളതിനാലാണ് അസൗകര്യം അറിയച്ചത്. ഇപ്പോള്‍ വിവാദങ്ങളുണ്ടാക്കി വാര്‍ത്തകളില്‍ ഇടം നേടാനാണ് ആര്‍എംപി നേതാക്കള്‍ ശ്രമിക്കുന്നതെന്നും മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ആർഎംപി നേതാക്കൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ
മറ്റ് പരിപാടികൾ ഉള്ളതിനാലാണ് ടി.പി. ചന്ദ്രശേഖരന്‍ ഭവന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ കഴിയാത്തതെന്ന് കാനം രാജേന്ദ്രൻ
സിപിഎം വിലക്കിനെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കാനം ഒഴിഞ്ഞുമാറിയതെന്ന് ആര്‍എംപി(ഐ) സംസ്ഥാന സെക്രട്ടറി എന്‍.വേണു ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് കാനം രംഗത്തെത്തിയത്. കോഴിക്കോട്ടെ അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തിയതിന് സിപിഐ അന്നും ഇന്നും എതിരാണെന്നും കാനം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെയാണ് ഈ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത്. സംസ്ഥാനത്തിന്‍റെ അധികാരത്തില്‍ കൈകടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഗവര്‍ണറും സൈനിക മേധാവിയും രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് ശരിയായ നടപടിയല്ല. സൈനിക മേധാവികള്‍ക്ക് മേല്‍ ചീഫ് സ്റ്റാഫ് വരുന്നത് ഗുണകരമല്ലെന്നും കാനം മലപ്പുറത്ത് പറഞ്ഞു.