സാമുദായിക സംഘടനാ നേതൃത്വത്തിന്‍റെ നിലപാടനുസരിച്ചല്ല അംഗങ്ങൾ വോട്ട് ചെയ്യുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.ഇത്തരം സംഘടനകളുടെ പിന്തുണ കൊണ്ടല്ല എൽഡിഎഫ് ജയിച്ച് വന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗംജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ വീട്ടിൽ പിണറായി വിജയൻ സന്ദർശനം നടത്തിയതില്‍തെറ്റില്ല. സമുദായ നേതാക്കളുമായി അടുത്ത ബന്ധമാണ് എൽഡിഎഫിന് ഉള്ളതെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ജി സുധാകരൻ, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പിതിലോത്തമൻ എന്നിവരും കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ എത്തിയിരുന്നു.
വെള്ളാപ്പള്ളിയുടെ വീട്ടിൽ പിണറായി പോയതിൽ തെറ്റില്ല: കാനം രാജേന്ദ്രൻ - vellapally
സമുദായ നേതാക്കളുമായി അടുത്ത ബന്ധമാണ് എൽഡിഎഫിന് ഉള്ളത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
ടിപി കേസിലെ പ്രതികൾക്ക് വഴിവിട്ടസഹായം കിട്ടുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍പറഞ്ഞു. എല്ലാ കേസുകളിലെയും പ്രതികളെ ഒരുപോലെ കാണണമെന്നും പ്രതികൾക്ക് പ്രത്യേക പരിഗണന നൽകരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറിവ്യക്തമാക്കി.