മലപ്പുറം: പ്രളയത്തില്‍ പാലം തകർന്നതോടെ കൈപ്പിനിക്കടവ് വീണ്ടും പഴയ സ്ഥിതിയിലേക്ക്. ചാലിയാറിന് കുറുകെ 2008ല്‍ നിർമിച്ച പാലമാണ് 2019 ആഗസ്റ്റ് എട്ടിന് തകർന്നത്. ഇതോടെ ചാലിയാർ കടക്കാൻ തോണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
പാലമില്ലാതെ കൈപ്പിനിക്കടവ്: തോണിയില്‍ ഭീതിയുടെ കരകണ്ട് പ്രദേശ വാസികൾ
നീലഞ്ഞി, അമ്പല പൊയിൽ, വാകേരി പൊട്ടി എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണ് ചാലിയാർ കടക്കാൻ തോണി യാത്രയെ ആശ്രയിക്കുന്നത്. 2008ല്‍ പാലം വന്നതോടെ തോണിയാത്ര പ്രദേശവാസികൾ ഉപേക്ഷിച്ചിരുന്നു. പലരും ഭീതിയോടെയാണ് തോണിയില്‍ യാത്ര ചെയ്യുന്നത്.
പ്രളയത്തില്‍ പാലം തകർന്നു; ചാലിയാർ കടക്കാൻ കൈപ്പിനിക്കടവില്‍ തോണി മാത്രം ആശ്രയം
നീലഞ്ഞി, അമ്പല പൊയിൽ, വാകേരി പൊട്ടി എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണ് ചാലിയാർ കടക്കാൻ തോണി യാത്രയെ ആശ്രയിക്കുന്നത്. 2008ല്‍ പാലം വന്നതോടെ തോണിയാത്ര പ്രദേശവാസികൾ ഉപേക്ഷിച്ചിരുന്നു. പലരും ഭീതിയോടെയാണ് തോണിയില്‍ യാത്ര ചെയ്യുന്നത്. മുൻപ് പനങ്കയം, കൈപ്പിനി, കളത്തുംകടവ്, ബീമ്പുങ്ങൽ, പുള്ളിപ്പാടം കടവുകളിലെല്ലാം മഴക്കാലങ്ങളിൽ തോണിയാത്ര കൂടുതലായി ആശ്രയിച്ചിരുന്നു.