മലപ്പുറം: മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കുമെന്ന് ശുഭപ്രതീക്ഷയാണ് ഇപ്പോഴുള്ളതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുസ്ലീം ലീഗ് കോൺഗ്രസിനെ കാണുന്നത് രാഷ്ട്രീയ യജമാനനെ പോലെ. കോൺഗ്രസിന്‍റെ തെറ്റായ നിലപാടുകളിലൂടെ ലീഗ് വീഴുകയോ കോൺഗ്രസിന് അടിമപ്പെട്ട് പോകുകയോ ചെയ്യുന്നു. മുസ്ലീം ലീഗ് പുനരാലോചന ചെയ്യേണ്ടതുണ്ടെന്നും മന്ത്രി മലപ്പുറം കോട്ടയ്ക്കലില്‍ പറഞ്ഞു.
മലപ്പുറം സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിക്കണം; കടകംപള്ളി സുരേന്ദ്രൻ - muslim league
കേരള ബാങ്ക് രൂപീകരണത്തിന് മുസ്ലീം ലീഗ് പൂർണ പിന്തുണ അറിയിച്ചിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
മുസ്ലീം ലീഗ് കോൺഗ്രസിനെ യജമാനനെ പോലെ കാണുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ
കോൺഗ്രസ് കേരള ബാങ്കിന് എതിരെ ഇടഞ്ഞ് നില്‍ക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടിയും പോസ്റ്റീവായ നിലപാടാണ് കേരള ബാങ്ക് രൂപീകരണത്തില്‍ നല്‍കിയിട്ടുള്ളത്. യുഡിഎഫ് യോഗം ചേരുമ്പോൾ അവരുടെ നിലപാടില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ സമാപിച്ച കേരള സഭയുടെ കാര്യത്തിലും പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉള്ള കൂട്ടായ്‌മയിലും കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ തെറ്റായ നിലപാടില്‍ ലീഗ് വീണ് പോകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.