കേരളം

kerala

ETV Bharat / state

ജമാഅത്തെ മഹിള അസോസിയേഷൻ! സിപിഎമ്മിനും ജമാഅത്തെ ഇസ്‌ലാമിക്കും ഒരേ സ്വരമെന്ന് സുരേന്ദ്രൻ - K Surendran against CPM Muslim League

മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും മാർക്സിസ്റ്റ് പാർട്ടിക്കും കേരളത്തിൽ ഒരേ സ്വരം; ജനാധിപത്യ മഹിളാ അസോസിയേഷൻ ജമാഅത്തെ മഹിളാ അസോസിയേഷൻ എന്ന് സംശയമെന്നും കെ. സുരേന്ദ്രൻ

സിപിഎം മുസ്ലീം ലീഗിനെതിരെ കെ സുരേന്ദ്രൻ  ജനാധിപത്യ ജമാഅത്തെ മഹിളാ അസോസിയേഷൻ  K Surendran against CPM Muslim League  raising marriage age for girls to 21
മതതീവ്രവാദികളുടെ അജണ്ട സി.പി.എം എറ്റടുക്കുന്നു; ജമാഅത്തെ മഹിളാ അസോസിയേഷൻ എന്ന് സംശയം: കെ. സുരേന്ദ്രൻ

By

Published : Dec 18, 2021, 8:07 AM IST

മലപ്പുറം: മതതീവ്രവാദികളുടെ അജണ്ട സി.പി.എം എറ്റടുക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും മാർക്സിസ്റ്റ് പാർട്ടിക്കും കേരളത്തിൽ ഒരേ സ്വരമായിരിക്കുന്നുവെന്ന് അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

മതതീവ്രവാദികളുടെ അജണ്ട സി.പി.എം എറ്റടുക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

രാവിലെ മുതൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ പ്രത്യേകിച്ചും മതതീവ്രവാദികളുടെ അജണ്ട സി.പി.എമ്മും ഏറ്റെടുക്കുന്നു എന്നുള്ളതാണ് ഏറെ ആശങ്കാജനകമാകുന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം 21ആക്കിയതിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ആണോ അല്ലെങ്കിൽ ജമാഅത്തെ മഹിള അസോസിയേഷൻ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആക്ഷേപിച്ചു.

ALSO READ:പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം; 20കാരനും 48കാരനും അറസ്റ്റിൽ

മുസ്ലിം തീവ്രവാദ സംഘടനകളുടെ സ്വാർഥ താത്പര്യങ്ങൾക്ക് മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ വഴങ്ങുന്നു എന്നുള്ളത് ആശങ്കാജനകമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാനിസം കേരളത്തിൽ ശക്തിപ്പെടുകയാണ്. അതിൽ കൂടുതൽ കരുത്ത് നൽകുന്നതാണ് സി.പി.എം മഹിളാ നേതാക്കളുടെ നിലപാട് എന്നും സുരേന്ദ്രൻ പറഞ്ഞു.

ABOUT THE AUTHOR

...view details