കേരളം

kerala

ETV Bharat / state

വയനാട്ടില്‍ ലീഗിന്‍റെ കൊടി പാടില്ലെന്നത് വ്യാജ പ്രചാരണമെന്ന് കെപിഎ മജീദ്

വയനാട്ടില്‍ പാക് കൊടി ഉപയോഗിച്ച് പ്രചരണം നടത്തുന്നുവെന്ന സംഘപരിവാര്‍ ആരോപണത്തിന് സമാനമാണ് സിപിഎമ്മിന്‍റെയും പ്രചാരണം.

വയനാട്ടില്‍ ലീഗിന്‍റെ കൊടി പാടില്ലെന്നത് വ്യാജ പ്രചാരണമെന്ന് കെപിഎ മജീദ്

By

Published : Apr 3, 2019, 7:24 PM IST

Updated : Apr 5, 2019, 7:44 PM IST

വയനാട്ടില്‍ ലീഗിന്‍റെ കൊടി പാടില്ലെന്നത് വ്യാജ പ്രചാരണമെന്ന് കെപിഎ മജീദ്
കൊടിയുടെ പേരില്‍ മുസ്ലീംലീഗിന് എതിരെ വ്യാജ പ്രചരണം നടക്കുന്നതായി ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ മുസ്ലിംലീഗിന്‍റെ കൊടി ഉപയോഗിക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെന്ന നിലയിൽ വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് രൂപീകരിച്ചത് മുതൽ പച്ച പതാക അഭിമാനപൂർവ്വം ഉയർത്തിയ പാരമ്പര്യമാണ് ലീഗ് പ്രവർത്തകർക്ക് ഉള്ളതെന്നും വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുത് എന്നും കെപിഎ മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

മുസ്ലിംലീഗിന്‍റെകൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍റെകൊടിയാണെന്ന് പറഞ്ഞ് നേരത്തെ സംഘപരിവാറും ഇപ്പോള്‍ സിപിഎമ്മും പ്രചാരണം നടത്തുന്നതായി യൂത്ത് ലീഗ്സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും ആരോപിച്ചു.

Last Updated : Apr 5, 2019, 7:44 PM IST

ABOUT THE AUTHOR

...view details