മലപ്പുറം:സ്വന്തം സമുദായത്തിന്‍റെ അന്തകനാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ ഗവർണറെന്ന് കെ മുരളീധരൻ എം പി.എടവണ്ണപ്പാറയിൽ ഗ്രീൻ കോറസ് സാംസ്‌കാരിക വേദിയുടെ സി എച്ച് സ്‌മാരക അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗവർണർമന്ത്രി സഭ എടുക്കുന്ന തീരുമാനം ഒപ്പുവെക്കാനുള്ള റബർ സ്റ്റാമ്പ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മിതത്വം പാലിക്കുകയാണെന്നും ഗവർണർക്കെതിരെ ശക്തമായി പ്രതികരിക്കുന്നില്ലന്നും അദ്ദേഹം ആരോപിച്ചു.
കേരള ഗവർണർ സ്വന്തം സമുദായത്തിന്‍റെ അന്തകന്‍: കെ മുരളീധരൻ - ഗവർണർ സ്വന്തം സമുദായത്തിന്‍റെ അന്തകനെന്ന് കെ മുരളീധരൻ എം പി
കേരളാ ഗവർണർക്കെതിരെ മുഖ്യമന്ത്രി മിതത്വം പാലിക്കുകയാണെന്നും ശക്തമായി പ്രതികരിക്കുന്നില്ലന്നും കെ മുരളീധരൻ എംപി ആരോപിച്ചു
ഗവർണർ സ്വന്തം സമുദായത്തിന്‍റെ അന്തകനെന്ന് കെ മുരളീധരൻ എം പി
കെ മുരളീധരൻ എംപിയെയാണ് ഈ വർഷത്തെ ഗ്രീൻ കോറസ് സാംസ്‌കാരിക വേദി നൽകുന്ന സി എച്ച് സ്‌മാരക അവാർഡിനായി തെരഞ്ഞെടുത്തത്. ക്യാഷ് അവാർഡും ഉപഹാരവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കെ മുരളീധരന് നൽകി. അവാർഡ് സ്വീകരിച്ച കെ മുരളിധരൻ ക്യാഷ് അവാർഡ് തിരുവനന്തപുരം സി എച്ച് സെന്‍ററിന് കൈമാറി. പരിപാടി ഇടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്‌തു. എം.സി സിദ്ധീഖ് അദ്ധ്യഷത വഹിച്ചു. മാധ്യമ പ്രവർത്തൻ നിഷാദ് റാവുത്തർ, ശരീഫ് സാഗർ, പി.എ ജബ്ബാർ ഹാജി, അഡ്വക്കറ്റ് ബീരാൻ കുട്ടി എന്നിവർ. സംസാരിച്ചു.