കേരളം

kerala

ETV Bharat / state

'നീ ഏത് മറ്റവൻ ആയാലും ഞാൻ സി.ഐ ഫര്‍സാദ്'; മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകന് ക്രൂര മര്‍ദനം - സിഐ ഫർസാദ്‌

കടയില്‍ സാധനം വാങ്ങാനെത്തി തന്‍റെ ഊഴം കാത്ത് കസേരയില്‍ മാറിയിരിക്കുകയായിരുന്ന മാധ്യമം ലേഖകൻ കെപിഎം റിയാസിന് നേരെയാണ് പൊലീസിന്‍റെ ക്രൂര മര്‍ദനം

കെയുഡബ്ല്യൂജെ  ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം  kuwj journalist  kuwj journalist beaten-by-police  സിഐ ഫർസാദ്‌  കെപിഎം റിയാസ്‌
കെയുഡബ്ല്യൂജെ ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം; യൂണിയൻ പ്രതിഷേധിച്ചു

By

Published : Jul 9, 2021, 9:31 AM IST

മലപ്പുറം: പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ല സെക്രട്ടറിയും മാധ്യമം റിപ്പോർട്ടറുമായ കെപിഎം റിയാസിനെ അന്യായമായി പൊലീസ്‌ മർദിച്ചതിൽ കെ.യു.ഡബ്ലിയു.ജെ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. റിയാസ്‌ വീടിന്‍റെ തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് തിരൂർ സിഐ ഫർസാദിന്‍റെ അതിക്രമം.

റിയാസിനെ പൊലീസ് അകാരണമായി മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യം

കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു റിയാസ്. അതേസമയം അവിടെയെത്തിയ പൊലീസ്‌ സംഘം വാഹനം നിർത്തി കടയിലേക്ക്‌ കയറുകയും സിഐയുടെ നേതൃത്വത്തിൽ റിയാസിനെ ലാത്തികൊണ്ട്‌ അടിക്കുകയുമായിരുന്നു.

മാധ്യമ പ്രവർത്തകൻ ആണെന്ന് പറഞ്ഞപ്പോൾ "നീ ഏത് മറ്റവൻ ആയാലും വേണ്ടിയില്ല ഞാൻ സി ഐ ഫർസാദ് ആണ് ആരോടെങ്കിലും ചെന്ന് പറ" എന്ന് അധിക്ഷേപിക്കുകയും ചെയ്തു. കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തൊളിലും പൊട്ടലുണ്ട്.

ലാത്തിയടിയേറ്റ റിയാസ് ആശുപത്രിയിൽ ചികിത്സതേടി. പൊലീസ്‌ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കർശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

also read:അതീവ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ABOUT THE AUTHOR

...view details