ജോസ്. കെ മാണിയുടെ മുന്നണിമാറ്റം യു.ഡി.എഫിനെ ബാധിക്കില്ല: റോജി എം.ജോൺ എം.എൽ.എ - Roji M. John ML
തന്‍റെ മണ്ഡലമായ അങ്കമാലിയിലും പാലയിലുമുൾപ്പടെ കേരളാ കോൺഗ്രസ് എമ്മിലെ ഭൂരിഭാഗവും പി.ജെ. ജോസഫിനൊപ്പമാണ്
മലപ്പുറം: ജോസ്.കെ മാണി എൽ.ഡി.എഫിലേക്ക് പോയത് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് റോജി എം.ജോൺ എം.എൽ എ. നിലമ്പൂരിൽ പാർട്ടി പരിപാടിക്കിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. തന്‍റെ മണ്ഡലമായ അങ്കമാലിയിലും പാലയിലുമുൾപ്പടെ കേരളാ കോൺഗ്രസ് എമ്മിലെ ഭൂരിഭാഗവും പി.ജെ. ജോസഫിനൊപ്പമാണ്. ജോസ് കെ മാണിക്ക് സ്വന്തം അണികളെ പോലും എൽ ഡി.എഫിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും റോജി.എം.ജോൺ പറഞ്ഞു. എൽ.ഡി.എഫിലേക്ക് പോയതിന്റെ ഫലം ജോസ്.കെ മാണിക്ക് വൈകാതെ ബോധ്യപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.