കേരളം

kerala

ETV Bharat / state

ജോസ് കെ മാണി ഉടന്‍ യു.ഡി.എഫിലേക്ക് മടങ്ങി വരേണ്ടി വരും: തോമസ് ഉണ്ണിയാടന്‍ - ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശം

കെ.എം മാണിയെ വ്യക്തിപരമായി പോലും അധിക്ഷേപിച്ച എൽ.ഡി.എഫിലേക്ക് ജോസ് കെ മാണി വിഭാഗം പോയത് മാണിയുടെ ആത്മാവിനോടു ചെയ്യത വലിയ ക്രൂരതയാണ്.

Jose K Mani news  Thomas Unniyadan  Jose K Mani will have to return to UDF  ജോസ് കെ മാണി  ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശം  തോമസ് ഉണ്ണിയാടന്‍റെ വാര്‍ത്ത
ജോസ് കെ മാണി ഉടന്‍ യു.ഡി.എഫിലേക്ക് മടങ്ങി വരേണ്ടി വരും: തോമസ് ഉണ്ണിയാടന്‍

By

Published : Oct 20, 2020, 3:42 PM IST

Updated : Oct 20, 2020, 3:51 PM IST

മലപ്പുറം:ജോസ് കെ മാണിക്ക് അധികകാലം എൽ.ഡി.എഫിൽ നിൽക്കാനാവില്ലെന്ന് കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം നേതാവും മുൻ ഗവ. ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ നിലമ്പൂരിൽ പറഞ്ഞു. കെ.എം മാണിയെ വ്യക്തിപരമായി പോലും അധിക്ഷേപിച്ച എൽ.ഡി.എഫിലേക്ക് ജോസ് കെ മാണി വിഭാഗം പോയത് മാണിയുടെ ആത്മാവിനോടു ചെയ്യത വലിയ ക്രൂരതയാണ്. യു.ഡി.എഫിന് എതിരെ ജോസ് കെ മാണി രൂക്ഷ വിമർശനങ്ങൾ നടത്തുമ്പോൾ ഒരു കാര്യം മറക്കരുത്. അധികം താമസിയാതെ യു.ഡി.എഫിലേക്ക് മടങ്ങി വരേണ്ടി വരും.

ജോസ് കെ മാണി ഉടന്‍ യു.ഡി.എഫിലേക്ക് മടങ്ങി വരേണ്ടി വരും: തോമസ് ഉണ്ണിയാടന്‍

കെ.എം മാണി സാറിനൊപ്പം അദ്ദേഹത്തിന്‍റെ മരണം വരെ ഒന്നിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് തനിക്കുള്ളത്. മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രം വരെ ഉണ്ടെന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. ജോസ് കെ മാണി പോയതുകൊണ്ട് യു.ഡി.എഫിന് ഒരു ക്ഷീണവുമില്ല. മാണിസാറിനെ സ്നേഹിച്ചിരുന്നവർ ഇന്ന് ജോസ് കെ മാണിക്കൊപ്പമില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് മാന്യമായ പരിഗണന തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ 35 പഞ്ചായത്തുകളിലും മൂന്ന് നഗരസഭയിലും പാർട്ടി ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Oct 20, 2020, 3:51 PM IST

ABOUT THE AUTHOR

...view details