മലപ്പുറം: അരീക്കോട് വിളയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. പാലശേരി അമ്പലത്തിന് സമീപമായിരുന്നു അപകടം. പറപ്പൂര് ചോലയിൽ മുഹമ്മദും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. വിവാഹ സൽക്കാരത്തിന് പോവുകയായിരുന്ന മുഹമ്മദിന്‍റെ മാതാവ് കദീജ, ഭാര്യ സലീമത്ത്, മക്കളായ ഷബീഹ, ജസാ ഫാത്തിമ എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അരീക്കോട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു - അരീക്കോട് ജീപ്പ് അപകടം
പറപ്പൂര് ചോലയിൽ മുഹമ്മദും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്

അരീക്കോട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
അരീക്കോട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
ജീപ്പ് പൊക്കിയാണ് ജീപ്പിനടിയിൽ കുടുങ്ങിയവരെനാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇവിടെ അപകടങ്ങൾ നിത്യസംഭവങ്ങളാണെന്നും 70 മീറ്റർ നീളത്തിലുള്ള വളവുണ്ടായിട്ടുപോലും യാതൊരു സുരക്ഷാവേലിയും ഒരുക്കിയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
Last Updated : Jan 26, 2020, 4:15 PM IST