മലപ്പുറം: ജനതാദൾ(എസ്) മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിൽ സാനിറ്റൈസറുകളും മാസ്‌കുകളും വിതരണം ചെയ്തു. നിലമ്പൂർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ജനതാദൾ (എസ്) ജില്ലാ വൈസ് പ്രസിഡന്‍റ് ഇസ്‌മായിൽ എരഞ്ഞിക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഡിപ്പോ എടിഒ വി.എസ് സുരേഷിന് കെഎസ്ആർടിസി ബോർഡ് അംഗം കെ.കെ ഫൈസൽ തങ്ങൾ സാനിറ്റൈസറുകൾ കൈമാറി.
കെഎസ്ആർടിസി ഡിപ്പോകളിൽ സാനിറ്റൈസർ വിതരണവുമായി ജനതാദൾ (എസ്)
ജീവനക്കാർക്ക് സാനിറ്റൈസർ നൽകിയ ജനതാദൾ (എസ്) മലപ്പുറം ജില്ലാ കമ്മറ്റിയെ ഡിപ്പോ എടിഒ വി.എസ് സുരേഷ് അഭിനന്ദിച്ചു
കെഎസ്ആർടിസി
കൊവിഡ് കാലത്ത് കക്ഷി-രാഷ്ട്രീയം മറന്ന് എല്ലാവരും ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത്. സാനിറ്റൈസറുകളുടെയും മാസ്‌കുകളുടെയും വിതരണത്തിനായി വിവിധ സംഘടനകളുടെ സഹായം ലഭിച്ചെന്നും ഫൈസൽ തങ്ങൾ പറഞ്ഞു. പെരിന്തൽമണ്ണ, തിരൂർ, മലപ്പുറം ഡിപ്പോകളിലും സാനിറ്റൈസറുകൾ വിതരണം ചെയ്‌തു.