മലപ്പുറം: ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് മാതൃകാപരമായ സുരക്ഷയൊരുക്കാൻ പദ്ധതിയുമായി കൊണ്ടോട്ടി ജനമൈത്രി പൊലീസ്. പൂക്കോടൻസ് ഓഡിറ്റോറിയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ ഉദ്ഘാടനം ചെയ്‌തു. സംസ്‌ഥാന സർക്കാരും പൊലീസും നടപ്പിലാക്കുന്ന വയോജന സുരക്ഷ പദ്ധതിയായ ബെൽ ഓഫ് ഫെയ്‌തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസിനോടൊപ്പം വയോജനങ്ങൾക്കായി ആരോഗ്യ ക്യാമ്പും ബോധവൽക്കരണവും, കലാപരിപാടികളും കൊണ്ടോട്ടി പൊലീസ് ഒരുക്കിയിരുന്നു. റയാൻ കണ്ണാശുപത്രിമായി സഹകരിച്ച് പ്രഷർ, ഷുഗർ പരിശോധനയും കണ്ണ് പരിശോധനയും നടത്തി. വയോജന സുരക്ഷയാണ് പദ്ധതിയുടെ മുഖ്യമായ ലക്ഷ്യമെന്ന് ഇൻസ്പെക്‌ടർ എൻ.ബി ഷൈജു പറഞ്ഞു.
വയോജനങ്ങള്‍ക്ക് സുരക്ഷയുമായി കൊണ്ടോട്ടി ജനമൈത്രി പൊലീസ് - malappuram local news
സംസ്‌ഥാന സർക്കാരും പൊലീസും നടപ്പിലാക്കുന്ന വയോജന സുരക്ഷ പദ്ധതിയായ ബെൽ ഓഫ് ഫെയ്‌തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
വയോജനങ്ങള്‍ക്ക് സുരക്ഷയുമായി കൊണ്ടോട്ടി ജനമൈത്രീ പൊലീസ്
പട്രോളിങ്ങ് ശക്തമാക്കണമെന്നാണ് ബോധവല്‍ക്കരണ ക്ലാസില്‍ പ്രധാനമായും ആവശ്യമുയർന്നത്. പൊലീസിനെയാണ് വയോജനങ്ങൾ വിശ്വസിക്കുന്നതെന്നും അത് കാത്ത് സൂക്ഷിക്കുമെന്നും എസ് ഐ വിനോദ് വലിയാട്ട് പറഞ്ഞു.
Last Updated : Dec 2, 2019, 12:02 AM IST