മലപ്പുറം: തകർന്നു വീഴാറായ കുടിലിൽ നിന്നും രാമൻ കുഞ്ഞാണിക്ക് മോചനം. എടവണ്ണ ജനമൈത്രി പൊലീസും, പൊലീസ് വളണ്ടിയർമാരും ചേർന്നാണ് കിഴക്കേ ചാത്തല്ലൂർ സ്വദേശി രാമൻ കുഞ്ഞാണിക്ക് വീട് ഒരുക്കിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വീടിന്‍റെ താക്കോൽ ജില്ലാ പൊലീസ് മേധാവി യു. അബ്‌ദുൽ കരീം കൈമാറി. വർഷങ്ങളായി കുഞ്ഞാണി ഓല മേഞ്ഞ ചെറിയ കുടിലിലാണ് താമസിച്ചിരുന്നത്.
രാമൻ കുഞ്ഞാണിക്ക് വീടൊരുക്കി ജനമൈത്രി പൊലീസ് - Janamaithri police
എടവണ്ണ ജനമൈത്രി പൊലീസും, പൊലീസ് വളണ്ടിയർമാരും ചേർന്നാണ് കിഴക്കേ ചാത്തല്ലൂർ സ്വദേശി രാമൻ കുഞ്ഞാണിക്ക് വീട് ഒരുക്കിയത്.
രാമൻ കുഞ്ഞാണിക്ക് വീടൊരുക്കി ജനമൈത്രി പൊലീസ്
പെരിന്തൽമണ്ണ അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് എം. ഹേമലതയാണ് ചടങ്ങിന് നേതൃത്വം നൽകിയത്. കഴിഞ്ഞ മാസമാണ് വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. എടവണ്ണ പൊലീസ് സ്റ്റേഷൻ ഓഫീസർ എം.ബി സിബിന്‍റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ ടി. സിദ്ദിഖ്, കെ.സി തസ്ലിം, പൊലീസ് വളണ്ടിയർ ലീഡർ ജംഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.