മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. പ്രഖ്യാപനം ജില്ലാ കലക്ടർ ജാഫർ മാലിക് ഐ.എ.എസ് നിർവഹിച്ചു. 1962 മുതലുള്ള ജനപ്രതിനിധികളെയും വാഴക്കാട് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരെയും റിട്ടേർഡ് ജീവനക്കാരൻ മൂസദിനെയും ചടങ്ങിൽ ആദരിച്ചു. ഉദ്യോഗസ്ഥരും ഭരണ സമിതിയുമാണ് നല്ല പ്രവർത്തനം കാഴ്ചവെക്കേണ്ടതെന്ന് കലക്ടർ ജാഫർ മാലിക് പറഞ്ഞു.
വാഴക്കാട് ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം - വാഴക്കാട് ഗ്രാമ പഞ്ചായത്തും ഇനി ഐ.എസ്.ഒ നിറവിൽ
വാഴക്കാട് ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു. പ്രഖ്യാപനം ജില്ലാ കലക്ടർ ജാഫർ മാലിക് ഐ.എ.എസ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ, വൈസ് പ്രസിഡന്‍റ് ജൈസൽ എളമരം, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം. ഹാജറുമ്മ ടീച്ചർ, മുൻ മെമ്പർ എൻ കെ. ഉണ്ണിമോയിൻ, മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, സുബ്രഹ്മണ്യൻ, വാർഡ് മെമ്പർ ഷീബ എന്നിവർ സംസാരിച്ചു.
ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ, മെമ്പർമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കുടുംബശ്രീ, ആശ - അങ്കണവാടി-പിഇസി അംഗങ്ങൾ, ക്ലബ്ബ് ഭാരവാഹികൾ, ഇബ്ലിമെന്റിംഗ് ഓഫീസർമാർ, ഗ്രാമ പഞ്ചായത്ത് ജീവനക്കാർ, മുൻ ജീവനക്കാർ, യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.