മലപ്പുറം: എയര്‍ ഇന്ത്യാ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അപകടത്തില്‍ രണ്ട് പൈലറ്റുമാരടക്കം 18 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് 122 പേര്‍ കോഴിക്കോടും മലപ്പുറത്തും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്ക് പതിച്ച വിമാനം രണ്ടായി പിളര്‍ന്നു.
കരിപ്പൂര്‍ വിമാനാപകടം; അന്വേഷണസംഘം സ്ഥലത്തെത്തി - വിമാനാപകടം
വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ IX 1344 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.45 ഓടെ അപകടത്തില്‍പ്പെട്ടത്
വിമാനാപകടം
വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ IX 1344 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.45 ഓടെ അപകടത്തില്‍പ്പെട്ടത്. 10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 190 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ശക്തമായ മഴയിൽ റൺവേ കാണാൻ സാധിക്കാത്തതാണ് കരിപ്പൂരിൽ അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം.
Last Updated : Aug 8, 2020, 8:50 AM IST