കേരളം

kerala

ETV Bharat / state

ഇന്‍റലിജൻസ് സ്ക്വാഡ് പിടിച്ചെടുത്ത 14 ടൺ അടക്ക പിഴ ഈടാക്കി ഉടമക്ക് തിരിച്ച് നൽകി - Intelligence Squad seized arecanut

വിപണി വിലയായ 27.5 ലക്ഷം രൂപയാണ് ഉടമയിൽ നിന്നും ഈടാക്കിയത്.

ഇന്‍റലിജൻസ് സ്ക്വാഡ്  14 ടൺ അടക്ക  മലപ്പുറം  Intelligence Squad  Intelligence Squad seized arecanut  malappuram
ഇന്‍റലിജൻസ് സ്ക്വാഡ് പിടിച്ചെടുത്ത 14 ടൺ അടക്ക പിഴ ഈടാക്കി ഉടമക്ക് തിരിച്ച് നൽകി

By

Published : Mar 6, 2020, 6:44 AM IST

മലപ്പുറം:വഴിക്കടവിൽ വെച്ച് ജിഎസ്‌ടി ഇന്‍റലിജൻസ് സ്ക്വാഡ് പിടിച്ചെടുത്ത 14 ടൺ അടക്ക പിഴ ഈടാക്കി ഉടമക്ക് തിരിച്ച് നൽകി. വിപണി വിലയായ 27.5 ലക്ഷം രൂപ തിരുവനന്തപുരം സ്വദേശിയായ ഉടമയിൽ നിന്നും ഈടാക്കിയ ശേഷമാണ് നടപടി. ഫെബ്രുവരി 17 ന് അടക്കയുമായി നാഗ്‌പൂരിലേക്ക് പോകുകയായിരുന്ന വാഹനം ജിഎസ്‌ടി രജിസ്ട്രേഷനിൽ സംശയം തോന്നിയ ഇന്‍റലിജൻസ് സ്ക്വാഡ് തടഞ്ഞുവെക്കുകയും തുടർന്ന് നടത്തിയ പരിശോധന നടത്തി. പരിശോധനയിൽ രജിസ്ട്രേഷനായി സമർപ്പിച്ച രേഖ വ്യാജമാണെന്ന് തെളിയുകയും ചരക്ക് സർക്കാരിലേക്ക് കണ്ടു കെട്ടിയതായി കാണിച്ച് ഉടമക്ക് നോട്ടീസ് നൽകുകയും ചെയ്‌തു.

ABOUT THE AUTHOR

...view details