കേരളം

kerala

ETV Bharat / state

മഞ്ചേരിയിൽ പച്ചക്കറി കടകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ മിന്നൽ പരിശോധന - മഞ്ചേരി

പച്ചക്കറികൾക്ക് അമിതവില ഈടാക്കുന്നുവെന്ന് പരാതിയെ തുടർന്നായിരുന്നു പരിശോധന

അമിത വില  അളവ് തൂക്ക ഉപകരണം പിടിച്ചു*  മഞ്ചേരിയിൽ  മഞ്ചേരി  municipal health departmen
മഞ്ചേരിയിലെ പച്ചക്കറി കടകളിൽ മിന്നൽ പരിശോധന

By

Published : Mar 28, 2020, 9:30 PM IST

മലപ്പുറം:പച്ചക്കറികൾക്ക് അമിതവില ഈടാക്കുന്നുവെന്ന് പരാതിയിൽ മഞ്ചേരിയിൽ നഗരസഭ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. മഞ്ചേരി നഗരസഭ വൈസ് ചെയർമാൻ വി.പി ഫിറോസിന്‍റെ നിർദ്ദേശപ്രകാരമാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. സവാളയ്ക്ക് അമിത വില ഈടാക്കിയ പച്ചക്കറി കടയിൽ നിന്നും അളവ് തൂക്ക സാമഗ്രികൾ പിടിച്ചെടുത്തു.

മഞ്ചേരിയിലെ പച്ചക്കറി കടകളിൽ മിന്നൽ പരിശോധന

അമിതവില ഈടാക്കിയ പച്ചക്കറി കടയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും നഗരസഭാധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്‌ടർ അബ്‌ദുൽ കരീം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ സുഭാഷ്, സി പി ഒ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

ABOUT THE AUTHOR

...view details