മലപ്പുറം: കൊവിഡ് ഭീതിയിലും മൂലേപ്പാടം മേഖലയിലേക്ക് വിനോദ സഞ്ചാരികൾ എന്ന പേരിൽ മറ്റു പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തുന്നതായി പരാതി. ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം മുതൽ വെണ്ടേക്കും പൊയാൽ ഭാഗം വരെയാണ് ഒരു നിയന്ത്രണവുമില്ലാതെ ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും കാറുകളിലുമായി ആളുകൾ എത്തുന്നത്. പുറത്ത് നിന്നും എത്തുന്നവർ മൂലേപ്പാടം പാലത്തിൽ തമ്പടിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നതായി മൂലേപ്പാടം സ്വദേശി നജീബ് പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മൂലേപ്പാടം മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം - മൂലേപ്പാടം
ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം മുതൽ വെണ്ടേക്കും പൊയാൽ ഭാഗം വരെയാണ് ഒരു നിയന്ത്രണവുമില്ലാതെ ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും കാറുകളിലുമായി ആളുകൾ എത്തുന്നത്
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മൂലേപ്പാടം മേഖലയിലേക്ക് വിനോധ സഞ്ചാരികളുടെ പ്രവാഹം
ഇവർ കൂട്ടാമായി പുഴയിൽ കുളിക്കുന്നുണ്ടെന്നും നജീബ് പറഞ്ഞു. പൊലീസ്, വനംവകുപ്പ് എന്നിവർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മാസ്ക് ധരിക്കാത്തവർക്ക് പിഴ നൽകിയിരുന്നു. എന്നാൽ അതിന് ശേഷവും ഇവിടേക്ക് എത്തുന്നവർക്ക് കുറവില്ല. വനംവകുപ്പോ പൊലീസോ ഇവിടെ ദിവസവും പരിശോധന നടത്തണമെന്നും നജീബ് കൂട്ടിച്ചേർത്തു.
Last Updated : Jul 18, 2020, 7:31 PM IST