മലപ്പുറം: നിലമ്പൂരില്‍ നിന്നും രണ്ടാം തവണയും ഇടതു സ്വതന്ത്രനായി വിജയിച്ച പി.വി. അൻവർ മന്ത്രി സഭയില്‍ ഇടംപിടിക്കുമെന്ന് സൂചന. ഇതേതുടര്‍ന്ന് അദ്ദേഹത്തെ അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.
ALSO READ:മഞ്ചേരി ഓക്സിജൻ പ്ലാന്‍റിന്‍റെ നിർമാണം ഉടൻ
സി.പി.എം മന്ത്രിമാരുടെ ലിസ്റ്റ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് നിയുക്ത എം.എല്‍.എയെ വിളിപ്പിച്ചത്. നിലമ്പൂരിൽ കൊവിഡുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നതിനിടയിലാണ് പാർട്ടി നേതൃത്വം തിരുവനന്തപുരത്തേക്ക് എത്താൻ ആവശ്യപ്പെട്ടത്.
ഇതേതുടർന്ന്, പി.വി. അൻവർ എം.എൽ.എ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നിലമ്പൂരിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ അൻവർ മന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന വന്നിരുന്നു.
മുസ്ലീം ലീഗിന്‍റെയും കോൺഗ്രസിന്‍റെയും കടുത്ത എതിർപ്പ് മറികടന്നാണ് അൻവർ ഇക്കുറി വിജയിച്ചത്. കെ.ടി. ജലീൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യത മങ്ങിയതോടെയാണ് അൻവറിന്‍റെ പേര് ഉയർന്ന് വന്നത്.
ജില്ലയിൽ മുസ്ലീം ലീഗിന് ശക്തമായ വെല്ലുവിളി ഉയർത്താൻ കഴിയുന്ന നേതാവന്നെ പരിഗണനയും അൻവറിന് മന്ത്രിസ്ഥാനത്തേക്കുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്. എം.എല്‍.എയെ തിരുവനന്തപുരത്തേക്ക് വിളിച്ചതോടെ ജില്ലയ്ക്ക് വീണ്ടും മന്ത്രി ഉണ്ടാകുമെന്ന പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.