കേരളം

kerala

ETV Bharat / state

വെന്‍റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും കൈമാറി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി - ventilators

20 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മൂന്ന് വെന്‍റിലേറ്ററുകളുമാണ് പ്രാണവായു പദ്ധതിയിലേക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൈമാറിയത്.

malappuram news  മലപ്പുറം വാര്‍ത്ത  kerala news  കേരള വാര്‍ത്ത  Indian Red Cross Society hands over ventilators and oxygen concentrators  വെന്‍റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും  ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി  oxygen concentrators  Indian Red Cross Society  ventilators  ventilators and oxygen concentrators
വെന്‍റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും കൈമാറി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി

By

Published : Jul 31, 2021, 11:03 PM IST

മലപ്പുറം: ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പ്രാണവായു പദ്ധതിയിലേക്ക് വെന്‍റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും കൈമാറി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി. ഒരേ സമയം നാല് പേര്‍ക്ക് പ്രയോജനപെടുത്താവുന്ന 20 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മൂന്ന് വെന്‍റിലേറ്ററുകളുമാണ് റെഡ് ക്രോസ് ജില്ല ഘടകം കൈമാറിയത്.

ഇവ താലൂക്ക് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂനിയര്‍ റെഡ് ക്രോസ് സമാഹരിച്ച 25,000 രൂപയും സൊസൈറ്റി ജില്ലാ ഭരണകൂടത്തിന് കൈമാറി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ , ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ALSO READ:ആറന്മുള പീഡനം; പതിമൂന്നുകാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

ABOUT THE AUTHOR

...view details