മലപ്പുറം: കൊണ്ടോട്ടി എം.എൽ.എ ടിവി ഇബ്രാഹിമിന്‍റെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ ചെലവിൽ നിർമിച്ച വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കിഫ്ബിയിൽ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപയുടെ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന് ശിലാസ്ഥാപനവും ദീർഘകാലം പ്രശംസനീയമായ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന രണ്ട് അധ്യാപകർക്കുള്ള യാത്രയയപ്പും കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്‌തു.
വാഴക്കാട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിന്‍റെ പുതിയ കെട്ടിട ഉദ്‌ഘാടനം നിര്‍വഹിച്ചു
കൊണ്ടോട്ടി എം.എൽ.എ ടിവി ഇബ്രാഹിമിന്‍റെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം നിര്‍വഹിച്ചത്.
സ്‌കൂളിലെ പ്രധാന കവാടത്തിന് അരികിലായി നിർമിച്ച കെട്ടിടം സ്‌കൂളിന്‍റെ മുഖച്ഛായതന്നെ മാറ്റുന്ന രീതിയിലാണ്. പുതുതായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനവും കിഫ്ബിയിൽ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള ഉള്ള യാത്രയയപ്പ് സമ്മേളനവും എംഎൽഎ നിർവഹിച്ചു.
ദീർഘകാലം സ്‌കൂളിൽ സേവനം ചെയ്‌ത എ.സുരേന്ദ്രൻ, സി. ബാലകൃഷ്‌ണൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ അധ്യക്ഷത വഹിച്ചു.