കേരളം

kerala

ETV Bharat / state

നിലമ്പൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ അണുനശീകരണ യജ്ഞത്തിന് തുടക്കമായി - Nilambur

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തിലാണ് അണുനശീകരണം

മലപ്പുറം  Nilambur  disinfection
നിലമ്പൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ അണുനശീകരണ യജ്ഞത്തിന് തുടക്കമായി

By

Published : Aug 6, 2020, 3:49 AM IST

മലപ്പുറം: നിലമ്പൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്യത്വത്തിൽ അണു നശീകരണ യജ്ഞത്തിന് തുടക്കമായി. 13 ദിവസത്തോളം കണ്ടെയിൻമെന്‍റ് സോണായിരുന്ന നിലമ്പൂർ നഗരസഭയെ സോണിൽ നിന്നും പൂർണമായും ഒഴുവാക്കിയതിനെ തുടർന്ന് അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിലാണ് വ്യാപാര സ്ഥാപനങ്ങൾ അണുവിമുക്തമാക്കാൻ സംഘടന തീരുമാനിച്ചത്.

രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന അണു നശികരണ യജ്ഞം നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്യതു. വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂർ യൂണിറ്റ് പ്രസിഡന്‍റ് വിനോദ് പി.മേനോൻ അധ്യക്ഷത വഹിച്ചു. ഏറ്റവും ആധുനിക രീതിയിലുള്ള ടെക്നോളജി ഉപയോഗിച്ചുള്ള അണു നശീകരണമാണ് നടത്തുന്നത്. ഏകദേശം1300 രൂപ ഒരു സ്ഥാപനത്തിന് ഇത്തരത്തിൽ അണു നശീകരണം നടത്താൻ ചിലവാകും എന്നാൽ സംഘടന സർവ്വീസ് ചാർജ് മാത്രമായിരിക്കും വ്യാപാരികളിൽ നിന്നും ഈടാക്കുക.

നിലമ്പൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ അണുനശീകരണ യജ്ഞത്തിന് തുടക്കമായി

ജനങ്ങളുടെയും, വ്യാപാര സ്ഥാപന ഉടമകളുടെയും, ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് സംഘടന മുഴുവൻ അംഗങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളും അണുവിമുക്തമാക്കാനുള്ള യജ്ഞം ആരംഭിച്ചത്. യൂണിറ്റ് ഭാരവാഹികളായ ടോമി ചെഞ്ചേരി, സറഫുള്ള, കെ.നൗഷാദ്, .സുന്ദരൻ, വാസു, നിസാർ, സക്കറിയ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ABOUT THE AUTHOR

...view details