മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ നിന്ന് 45 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് മൂന്ന് സ്ഥാനാര്‍ഥികളും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 42 സ്ഥാനാര്‍ഥികളുമാണ് ബന്ധപ്പെട്ട വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 63 പത്രികകളും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് എട്ട് പത്രികകളും ഉള്‍പ്പെടെ 71 പത്രികകളാണ് സമര്‍പ്പിച്ചത്. നിയമസഭയിലേക്ക് നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ചിലര്‍ അധിക പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി അബ്ദുസമദ് സമദാനി നാല് പത്രിക വീതവും, സ്വതന്ത്ര സ്ഥാനാര്‍ഥി സയ്യിദ് സാദ്ദിഖ് അലി തങ്ങള്‍ രണ്ട് പത്രികകള്‍ വീതവും ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി എ.പി അബ്ദുള്ളക്കുട്ടി ഒരു പത്രികയുമാണ് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന് മുമ്പാകെ സമര്‍പ്പിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥി തസ്ലീം അഹമ്മദ് റഹ്‌മാനി ഒരു പത്രിക കൂടി ഇന്ന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ എട്ട് പത്രികകളാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ലഭിച്ചത്.
പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങൾ നിയോജക മണ്ഡലാടിസ്ഥാനത്തില്‍:
കൊണ്ടോട്ടി:
ടി.വി ഇബ്രാഹീം (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ഷീബ ( ഭാരതീയ ജനതാ പാര്‍ട്ടി) (രണ്ട് പത്രികള്‍ വീതം), സൈതലവി പറമ്പാടന്‍ (സ്വതന്ത്രന്‍)
ഏറനാട്:
പി കെ ബഷീര്‍(ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്) അബ്ദുറഹിമാന്‍ (സ്വതന്ത്രന്‍)
വണ്ടൂര്‍:
അനില്‍ കുമാര്‍ എ.പി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)( മൂന്ന് പത്രികകള്‍ സഹിതം), സി. കൃഷ്ണന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), പി.സി വിജയന്‍( ഭാരതീയ ജനതാ പാര്‍ട്ടി)
മഞ്ചേരി:
ലത്തീഫ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), രശ്മില്‍ നാഥ്( ഭാരതീയ ജനതാ പാര്‍ട്ടി), അബ്ദുല്‍ നാസര്‍( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)
പെരിന്തല്‍മണ്ണ:
സുചിത്ര സുബ്രഹ്‌മണ്യന്‍ ( ഭാരതീയ ജനതാ പാര്‍ട്ടി), പൂതന്‍ കോടന്‍ മുസ്തഫ(സ്വതന്ത്രന്‍)
മങ്കട:
അലി മഞ്ഞളാംകുഴി ( ഐ.യു.എം.എല്‍) ( രണ്ട് പത്രിക), പത്മജ (സി.പി.ഐ.എം) രണ്ട് പത്രിക