കേരളം

kerala

ETV Bharat / state

'ആസാദി' മുഴക്കി കനയ്യകുമാർ, ഏറ്റുവിളിച്ച്‌ സദസ് - Kanayyakumar

ഗുജറാത്ത് മോഡൽ വർഗീയ ഫാസിസത്തിന്‍റേതാണെങ്കിൽ കേരളമോഡൽ വികസനത്തിന്‍റെയും ക്ഷേമത്തിന്‍റേതുമാണെന്ന് കനയ്യകുമാര്‍.

ആസാദി  കനയ്യകുമാർ  National Council Member Kanayyakumar  Kanayyakumar  Edavanna
''ആസാദി'' മുഴക്കി കനയ്യകുമാർ, ഏറ്റു വിളിച്ച്‌ സദസ്

By

Published : Apr 2, 2021, 3:16 PM IST

Updated : Apr 2, 2021, 3:26 PM IST

മലപ്പുറം:എടവണ്ണയിൽ ആവേശമായി സിപിഐ ദേശീയ കൗൺസിൽ അംഗം കനയ്യകുമാറിന്‍റെ പ്രസംഗം. എറനാട് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ. ടി അബ്ദുറഹ്മാന് വേണ്ടിയാണ് കനയ്യകുമാർ എടവണ്ണയിലെത്തിയത്. വികസനത്തിന്‍റേതായി രണ്ടു മോഡലുകളാണ്‌ രാജ്യത്തുള്ളത്‌ . ഒന്ന്‌ കേരള മോഡലും മറ്റൊന്ന്‌ ഗുജറാത്ത്‌ മോഡലുമാണ്‌. ഗുജറാത്ത് മോഡൽ വർഗീയ ഫാസിസത്തിന്‍റേതാണെങ്കിൽ കേരളമോഡൽ വികസനത്തിന്‍റെയും ക്ഷേമത്തിന്‍റേതുമാണെന്ന്‌ കനയ്യകുമാർ പറഞ്ഞു.

എടവണ്ണയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം നല്ല വിദ്യാഭ്യാസവും പൊതുജനാരോഗ്യവും നല്ല വികസനവും ജനങ്ങൾക്ക് നൽകി ഇന്ത്യക്കുതന്നെ മാതൃകയാവുന്നു. ജെഎൻയു സമരമുഖത്തെ പലരും ഇപ്പോഴും ജയിലിലാണ്. കേന്ദ്രസർക്കാരിനെതിരെ സംസാരിക്കുന്നവരെയും ഉറക്കെ സത്യം വിളിച്ചു പറയുന്നവരെയും ജയിലിലടയ്ക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും കനയ്യകുമാർ കൂട്ടിച്ചേർത്തു.

2016-ല്‍ സമരത്തെത്തുടർന്ന് ജയിലിലായ കനയ്യകുമാർ പുറത്തിറങ്ങിയ ഉടൻ പട്ടാമ്പിയിൽ എൽഡിഎഫ് സ്ഥാനാർഥി മുഹ്‌സിനുവേണ്ടി വോട്ടുതേടിയെത്തിയിരുന്നു. ശാരീരിക അവശതകൾക്കിടയിലാണ് അന്ന് പട്ടാമ്പിയിൽവന്ന് വോട്ടഭ്യർഥിച്ചതും ആസാദിഗാനം ആലപിച്ചതും. ഇക്കുറി വേദിവിടാനൊരുങ്ങുമ്പോൾ സദസ്സില്‍ നിന്ന് ആസാദി മുദ്രാവാക്യത്തിനായി ആവശ്യമുയര്‍ന്നു. ഉടൻ വീണ്ടും മൈക്കിന് മുന്നിലെത്തി ആസാദിഗാനം ഉറക്കെ വീറോടെ ചൊല്ലി.സദസ് ഏറ്റുവിളിച്ചു.

'ആസാദി' മുഴക്കി കനയ്യകുമാർ, ഏറ്റുവിളിച്ച്‌ സദസ്
Last Updated : Apr 2, 2021, 3:26 PM IST

ABOUT THE AUTHOR

...view details