ബസും ബൈക്കും കൂട്ടിയിടിച്ച് പള്ളി ഇമാം മരിച്ചു - died
പത്തപ്പിരിയം കണ്ടാലപ്പെറ്റ പള്ളിയിലെ ഇമാമാണ് മരിച്ചത്
ബസ്സും ബൈക്കും കൂട്ടിയിടിച്ച് പള്ളി ഇമാം മരിച്ചു
മലപ്പുറം: ബസും ബൈക്കും കൂട്ടിയിടിച്ച് പള്ളി ഇമാം മരിച്ചു. ഉമര്‍ അലിയാണ് (29) മരിച്ചത്. പത്തപ്പിരിയം കണ്ടാലപ്പെറ്റ പള്ളിയിലെ ഇമാമാണ് ഉമര്‍ അലി. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇമാമിനെ മഞ്ചേരി മുണ്ടേരി റൂട്ടില്‍ ഓടുന്ന ഷംന ബസാണ് ഇടിച്ചത്. പത്തപ്പിരിയം ചീനിക്കല്‍ വെച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.