മലപ്പുറം: ചാലിയാർ പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പന്നിഫാം അടച്ചുപൂട്ടി. പന്നിഫാം അനധികൃതമായിട്ടാണ് പ്രവർത്തിച്ചിരുന്നതെന്ന് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടര്‍ കെ.അരുൺകുമാർ പറഞ്ഞു. ചാലിയാർ പഞ്ചായത്തിലെ വൈലാശ്ശേരി അന്നുണ്ട പ്രദേശത്ത് പ്രവർത്തിച്ചിരുന്ന പന്നി ഫാമാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ ഒരു മാസം മുമ്പ് ഫാം ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എങ്കിലും അടച്ചുപൂട്ടിയിരുന്നില്ല. ഇതേത്തുടർന്ന് പൊതുജനങ്ങളിൽനിന്നും വീണ്ടും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച്ച സംയുക്ത സമിതി പരിശോധന നടത്തിയത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ഫാം ഉടമക്ക് 5000 രൂപ പിഴ ഈടാക്കിയിരുന്നു.
ചാലിയാർ പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പന്നിഫാം അടച്ചുപൂട്ടി - malappuram
അനധികൃതമായാണ് ഫാം പ്രവർത്തിച്ചിരുന്നതെന്ന് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടര്‍
അന്ന് ഫാമിലുണ്ടായിരുന്ന നൂറിലധികം പന്നികളെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. അന്ന് ഗർഭിണികൾ ആയിരുന്ന മൂന്ന് പന്നികളെ വീണ്ടും ഫാമിൽ സൂക്ഷിക്കുകയും, ഒരു മാസത്തെ സാവകാശം ഇതിനായി ഫാം ഉടമ അനുവാദം വാങ്ങുകയും ചെയ്തിരുന്നു. അനുവാദം നൽകിയ കാലാവധി ജൂലൈ മാസം ഇരുപത്തിരണ്ടാം തീയതി അവസാനിച്ചു. ഇതേതുടർന്ന് പൊതുജനങ്ങൾ വീണ്ടും പരാതിയുമായി വന്നതിനെ തുടർന്നാണ് നടപടി. ചാലിയാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുരളീധരൻ , ചാലിയാർ പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ.സജീവ്, പബ്ലിക് ഹെൽത്ത് നഴ്‌സ് വഹീദ റഹ്മാൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് വി ശ്രീകല , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടര്‍ സുരേഷ് കമ്മത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.