കേരളം

kerala

ചാലിയാറില്‍ അനധികൃത റിസോര്‍ട്ടുകളുടെ എണ്ണം കൂടുന്നു

മലപ്പുറം നായാടംപൊയിൽ, വാളതോട് ഭാഗങ്ങളിലാണ് നിരവധി റിസോര്‍ട്ടുകൾ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത്

By

Published : Jan 20, 2020, 1:33 AM IST

Published : Jan 20, 2020, 1:33 AM IST

chaliyar illegal resorts ചാലിയാര്‍ അനധികൃത റിസോര്‍ട്ട് ചാലിയാർ പഞ്ചായത്ത് ബോർഡ് യോഗം ലൈസൻസ് ഇല്ലാത്ത റിസോര്‍ട്ട്
ചാലിയാറില്‍ അനധികൃത റിസോര്‍ട്ടുകളുടെ എണ്ണം കൂടുന്നു

മലപ്പുറം: ചാലിയാർ പഞ്ചായത്തിൽ ലൈസൻസ് ഇല്ലാത്ത റിസോര്‍ട്ടുകളുടെ എണ്ണം കൂടുന്നു. തോട്ടപ്പള്ളി, നായാടംപൊയിൽ, വളാംതോട് ഭാഗങ്ങളിലാണ് നിരവധി റിസോര്‍ട്ടുകൾ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റിസോര്‍ട്ടുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചാലിയാർ പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിപക്ഷ അംഗം പ്രമേയം അവതരിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാല്‍ പാർട്ടിയിലെ തന്നെ മറ്റ് അംഗങ്ങളുടെ എതിർപ്പ് മൂലം മാറ്റിവെക്കുകയായിരുന്നു. മേഖലയിലെ ടൂറിസം സാധ്യതയെ ബാധിക്കുമെന്നതിനാൽ റിസോര്‍ട്ടുകളുടെ ലൈസൻസ് വിഷയം കാര്യമാക്കേണ്ടെന്ന നിലപാടിലാണ് അധികൃതരെന്നാണ് നാട്ടുകാരുടെ പരാതി.

ABOUT THE AUTHOR

...view details