കേരളം

kerala

ETV Bharat / state

മലപ്പുറത്ത് വ്യാജമദ്യ നിര്‍മാണ ലോബി സജീവം - illegal liquor making

ലോക്ക് ഡൗണ്‍ കാലയളവില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌തത് നൂറോളം വ്യാജമദ്യ നിര്‍മാണ കേസുകൾ

വ്യാജ വാറ്റ് ലോബി  illegal liquor making
മലപ്പുറത്ത് വ്യാജ വാറ്റ് ലോബി സജീവം

By

Published : May 3, 2020, 5:30 PM IST

മലപ്പുറം: ലോക്ക് ഡൗണില്‍ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചതോടെ വ്യാജമദ്യ നിര്‍മാണം സജീവമാകുന്നു. മലയോരമേഖലകളും വനമേഖലകളും ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുമാണ് വ്യാജമദ്യ നിര്‍മാണവും വില്‍പനയും. ലോക്ക് ഡൗൺ കാലയളവിൽ ജില്ലയിൽ എക്‌സൈസ്, വനം, പൊലീസ് വകുപ്പുകൾ നടത്തിയ പരിശോധനയിൽ നൂറോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

ABOUT THE AUTHOR

...view details