മലപ്പുറം: ജില്ലയിൽ വനംവകുപ്പ് നടത്തിയ പരിശോധനയിൽ 425 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച് ബ്ലോക്കിന് സമീപത്ത് നിന്നും 400 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
ചാരായ വാറ്റിനായി തയ്യാറാക്കിയ 425 ലിറ്റർ വാഷ് പിടിച്ചെടുത്തു - വാഷ്
വനത്തിനുള്ളിൽ മരത്തിന് മുകളിൽ കെട്ടിയിട്ട നിലയിൽ ഡ്രമ്മുകളിൽ സൂക്ഷിച്ചിരുന്ന 400 ലിറ്റർ വാഷാണ് വനംവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചത്
വനത്തിനുള്ളിൽ മരത്തിന് മുകളിൽ കെട്ടിയിട്ട നിലയിൽ ഡ്രമ്മുകളിൽ സൂക്ഷിച്ചിരുന്ന 400 ലിറ്റർ വാഷാണ് വനംവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചത്. അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ചർ ഇൻ ചാർജ് പി.എൻ സജീവന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. സാഹസികമായി വനപാലകർ മരത്തിൽ കയറി വാഷ് സൂക്ഷിച്ചിരുന്ന ഡ്രമ്മുകൾ താഴെയിറക്കാണ് നശിപ്പിച്ചത്. ചാരായം വാറ്റാനായി വലിയ അലുമിനിയ കലവും പാത്രങ്ങളും മരത്തിന് മുകളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്. അതേസമയം ചാലിയാർ പഞ്ചായത്തിലെ മേലെ തോട്ടപ്പള്ളിയിൽ ആൾ താമസമില്ലാത്ത പറമ്പിൽ നിന്നും 25 ലിറ്റർ വാഷ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നാല് ഇടങ്ങളിൽ നിന്നായി 650 ലിറ്ററോളം വഷാണ് ജില്ലയിൽ പിടിച്ചെടുത്തിട്ടുള്ളത്.