മലപ്പുറം: തിരൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 21 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍. മാറാക്കര വെട്ടിച്ചിറ സ്വദേശികളായ മൈലാപാടം നൗഷാദ് (30), കണ്ണപറമ്പില്‍ മഹേഷ് (24) എന്നിവരെയാണ് തിരൂരില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഡ്രൈഡേ ദിനത്തില്‍ വില്‍പ്പനക്കായി കൊണ്ടുപോകുന്ന 42 കുപ്പി മദ്യം ഇവരില്‍ നിന്നും പിടിച്ചെടുത്തു.
21 ലിറ്റർ വിദേശമദ്യവുമായി യുവാക്കൾ പിടിയില്‍ - illegal foreign liquor
ഡ്രൈഡേ ദിനത്തില്‍ വില്‍പ്പനക്കായി കൊണ്ടുപോകുന്ന മദ്യം ഇവരില്‍ നിന്നും പിടിച്ചെടുത്തു.

21 ലിറ്റർ വിദേശമദ്യവുമായി യുവാക്കൾ പിടിയില്‍
21 ലിറ്റർ വിദേശമദ്യവുമായി യുവാക്കൾ പിടിയില്‍
തിരൂര്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങി വെട്ടിച്ചിറ ഭാഗത്ത് വില്‍പ്പന നടത്തുന്നതിനാണ് മദ്യം വാങ്ങിയതെന്ന് ഇവര്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രിവന്‍റീവ് ഓഫീസര്‍ കെ എം ബാബുരാജിന്‍റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രിവന്‍റീവ് ഓഫീസര്‍ പ്രഗേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രകാശിനി, സ്‌മിത, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ധനേഷ്, ദിദിന്‍ എന്നിവര്‍ പങ്കെടുത്തു.