കേരളം

kerala

ETV Bharat / state

ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് നേടി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ - Kerala Assembly

മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിംഗ് കൗണ്‍സിലും ചേര്‍ന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാന നിയമസഭകളുടെയും പ്രവർത്തനങ്ങൾ പരിഗണിച്ചതില്‍ നിന്നുമാണ് കേരള നിയമസഭയെയും അധ്യക്ഷനെയും തെരഞ്ഞെടുത്തത്.

ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ്  പി. ശ്രീരാമകൃഷ്ണൻ  മുന്‍ ലോകസഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍  Ideal Legislative Assembly Speaker Award  Kerala Assembly  speaks P SriRamakrishnan
ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് നേടി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ

By

Published : Jan 20, 2020, 8:00 AM IST

Updated : Jan 20, 2020, 8:17 AM IST

മലപ്പുറം:രാജ്യത്തെ ഏറ്റവും മികച്ച നിയമസഭാ സ്പീക്കർക്കുള്ള ദേശീയ പുരസ്കാരമായ ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് കേരളാ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്. പൂനെ എംഐടി സ്കൂൾ ഓഫ് ഗവൺമെന്‍റിന്‍റെ ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലിയാണ് മികചസ്പീക്കറായി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തത്. പൊന്നാനി നിയോജക മണ്ഡലത്തിൽ നിന്നാണ് ശ്രീരാമകൃഷ്ണൻ ജന വിധി തേടി കേരളാ അസംബ്ലിയിലെത്തിയത്. മുന്‍ ലോക്സഭാ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ചെയര്‍മാനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയും ഭാരതീയ ഛാത്ര സന്‍സദ് ഗവേണിംഗ് കൗണ്‍സിലും ചേര്‍ന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാന നിയമസഭകളുടെയും പ്രവർത്തനങ്ങൾ പരിഗണിച്ചതില്‍ നിന്നുമാണ് കേരള നിയമസഭയെയും അധ്യക്ഷനെയും തെരഞ്ഞെടുത്തത്.

ഐഡിയല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ അവാര്‍ഡ് നേടിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സംസാരിക്കുന്നു

അവാര്‍ഡിനായി പരിഗണിച്ചതിൽ കേരള നിയമസഭയുടെ താഴെ പറയുന്ന പ്രവർത്തനങ്ങൾ പ്രത്യേകം പരാമർശിക്കപ്പെട്ടു;

  • നിയമസഭാ പ്രവര്‍ത്തനങ്ങളെ സര്‍ഗ്ഗാത്മകമായി പുനഃസംഘടിപ്പിച്ചു.
  • നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളുമായി അടുപ്പിക്കുന്ന ഒട്ടേറെ പദ്ധതികള്‍ ആവിഷ്ക്കരിച്ചു.
  • ആയിരം ഭരണഘടനാ ക്ലാസ്സുകളും വിദ്യാർഥികള്‍ക്കായി പാര്‍ലമെന്‍റുകളും സംഘടിപ്പിച്ചു.
  • രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ഫെസ്റ്റിവൽ ഓൺ ഡെമോക്രസി വിവിധ തലങ്ങളിൽ അവതരിപ്പിച്ചു. ഇത് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
  • ദേശീയ വിദ്യാർഥി പാര്‍ലമെന്‍റില്‍ രാജ്യമൊട്ടാകെയുള്ള വിദ്യാർഥികള്‍ പങ്കെടുത്തു. ജനാധിപത്യത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
  • സിപിഎസ്റ്റി ( സെന്‍റർ ഫോർ പാലർലമെന്‍ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിങ്) സര്‍ഗ്ഗാത്മകവും സജീവവുമാക്കി.
  • നിയമങ്ങളുടെ ഇംപാക്ട് സ്റ്റഡി ആരംഭിച്ചു. നിയമങ്ങളെ വിശകലനം ചെയ്തുകൊണ്ട് അനുഭവങ്ങള്‍ പങ്കിട്ട് പന്ത്രണ്ടിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.
  • ശക്തര്‍ & കൗള്‍ മാതൃകയില്‍ കേരള നിയമസഭയുടെയും കീഴ് വഴക്കങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയ ഗ്രന്ഥം ഇന്ത്യയിലാദ്യമായി പ്രസിദ്ധീകരിച്ചു.
  • നിയമങ്ങളിൽ ഭേദഗതികള്‍ അവതരിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് വെബ് പോര്‍ട്ടലിലൂടെ അവസരമൊരുക്കി.
  • നിയമസഭയെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സഭയാക്കി മാറ്റിക്കൊണ്ടിരിക്കുന്നതിലൂടെ ഇ-നിയമസഭ പ്രായോഗികമായി.
  • ഇന്ത്യയിലാദ്യമായി ഒരു നിയമസഭയ്ക്ക് സഭാ ടിവി/ ഓണ്‍ലൈന്‍ ടിവി ആരംഭിച്ചു. നിയമസഭാ സാമാജികരുടെയും സമിതികളെയും ഉള്‍പ്പെടുത്തി 'അറിവോരം' മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി.
  • ട്രാന്‍സ്‌ജെന്ർഡേഴ്സിന്‍റെ പ്രശ്നങ്ങള്‍ നിയമസഭാ സമിതിയുടെ പരിധിയില്‍ കൊണ്ടുവന്നു. നിയമസഭാ നടപടി ചട്ടങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി.
  • സര്‍ഫാസി ആക്ടിനോട് പ്രതികരിച്ച് പ്രത്യേക നിയമസഭാ സമിതി രൂപീകരിച്ച് ഇടപെടാന്‍ അവസരമൊരുക്കി.
  • നിയമസഭാ സമുച്ചയത്തില്‍ സമ്പൂര്‍ണ്ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി.
Last Updated : Jan 20, 2020, 8:17 AM IST

ABOUT THE AUTHOR

...view details