കേരളത്തിൽ ചെറിയപെരുന്നാൾ ബുധനാഴ്ച്ച - ഈദുൽ ഫിത്തർ
കേരളത്തിലെവിടെയും ശവ്വാൽ ചന്ദ്രപിറവി ഇന്ന് ദൃശ്യമായില്ല

മലപ്പുറം: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ബുധനാഴ്ച്ച. കേരളത്തിലെവിടെയും ശവ്വാൽ ചന്ദ്രപിറവി ഇന്ന് ദൃശ്യമായില്ല. ഈ സാഹചര്യത്തിൽ റമദാന്‍ വ്രതം മുപ്പതും പൂർത്തീകരിച്ച് ഈദുൽ ഫിത്വർ ബുധനാഴ്ച്ചയായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മത് ഹാജി പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്‌രി മുത്ത്കോയ തങ്ങൾ, പ്രൊ. ആലികുട്ടി മുസ്‌ലിയാർ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കാപ്പാട് ഖാസി പി. കെ ശിഹാബുദീൻ ഫൈസി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഖാസി ഇമ്പിച്ചമ്മദ് ഹാജി എന്നിവരും ഇക്കാര്യം സ്ഥിരീകരിച്ചു.