കേരളം

kerala

ETV Bharat / state

ശബരിമല കേസ്; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ ഈശ്വർ - supreme court

നൂറ് ശതമാനവും വിധി സ്വാഗതാർഹമാണെന്ന് രാഹുൽ ഈശ്വർ മലപ്പുറത്ത് പറഞ്ഞു.

മലപ്പുറം  സുപ്രീം കോടതി  രാഹുൽ ഈശ്വർ  malappuram  rahul iswar  supreme court  sabarimala
വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ ഈശ്വർ

By

Published : Feb 10, 2020, 6:57 PM IST

മലപ്പുറം: ശബരിമല കേസിൽ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും ഇത് വിശ്വാസികളുടെ വിജയമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ആർട്ടിക്കിൾ 44 അടിച്ചേൽപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങൾക്കെതിരെ ആർട്ടിക്കിൾ 25, 26 പ്രകാരം ഏറ്റവും ശക്തമായ നിലപാടുകളാണ് കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലുള്ള ഹിന്ദുവിനെക്കാൾ പ്രധാനം ഇന്ത്യയിലെ മുസ്ലിമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു.

ശബരിമല കേസ്; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ ഈശ്വർ

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ബൗദ്ധ, ജൈന, സിഖ് അടക്കമുള്ള എല്ലാ മതങ്ങളും ഒരുമിച്ച് തങ്ങളുടെ നിലപാട് സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 25, 26 ദുർബലപെടരുതെന്ന പൊതു നിലപാടിലേക്ക് രാജ്യ എത്തുന്ന കാഴ്‌ചകൾ കാണാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details