മലപ്പുറം:കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയില്‍ വൃദ്ധ ദമ്പതികളെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. എഴുപതുകാരനായ കൂളിപ്പിലാക്കല്‍ കൃഷ്ണന്‍, ഭാര്യ അമ്മിണി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറത്ത് ഭർത്താവ് ആത്മഹത്യ ചെയ്തെന്നും കുടുംബവഴക്ക് കൊലപാതകത്തിന് കാരണമായെന്നുമാണ് പ്രാഥമിക നിഗമനം.
മലപ്പുറത്ത് വൃദ്ധ ദമ്പതികളെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറത്ത് ഭർത്താവ് ആത്മഹത്യ ചെയ്തെന്നും കുടുംബവഴക്ക് കൊലപാതകത്തിന് കാരണമായെന്നുമാണ് പ്രാഥമിക നിഗമനം
മലപ്പുറത്ത്
അയല്‍വാസിയായ പെണ്‍കുട്ടിയാണ് അമ്മിണിയെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മാരകായുധമുപയോഗിച്ച് പരിക്കേല്‍പിച്ച അടയാളങ്ങളുണ്ടായിരുന്നു. പെണ്‍കുട്ടി വിവരമറിയച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വീടിന് പിറകിൽ കഴുത്തറുത്ത നിലയില്‍ കൃഷ്‌ണന്‍റെ മൃതദേഹവും കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. മലപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Last Updated : Feb 3, 2020, 11:18 PM IST