മലപ്പുറം :ഉപദ്രവം പൊലീസിൽ പരാതിപ്പെട്ട ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. ഭാര്യ സീനത്തിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കൈക്കോടാലി കൊണ്ട് സീനത്തിന്‍റെ കഴുത്തിലാണ് സലീം അക്രമിച്ചത്. മദ്യ ലഹരിയിൽ സലീം മർദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ സമയത്ത് ഇയാൾ അവിടെയുണ്ടായിരുന്നില്ല.