കേരളം

kerala

ETV Bharat / state

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസിന്‍റെ അതിജീവന നിരാഹാര സത്യാഗ്രഹം - hunger strike congress

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നില്‍ നടന്ന സത്യാഗ്രഹം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു

അതിജീവന നിരാഹാര സത്യാഗ്രഹം  കോണ്‍ഗ്രസ് നിരാഹാര സത്യാഗ്രഹം  hunger strike congress  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
നിരാഹാര സത്യാഗ്രഹം

By

Published : Apr 22, 2020, 5:49 PM IST

Updated : Apr 22, 2020, 6:48 PM IST

മലപ്പുറം: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ അതിജീവന നിരാഹാര സത്യാഗ്രഹം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നില്‍ നടന്ന സത്യാഗ്രഹം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങ്.

കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നില്‍ കോണ്‍ഗ്രസിന്‍റെ അതിജീവന നിരാഹാര സത്യാഗ്രഹം

'പ്രവാസികളുടെ ജീവൻ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തിയാണ് കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ദിഖും മലപ്പുറം ഡിസിസി പ്രസിഡന്‍റ് അഡ്വ. വി.വി പ്രകാശും പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരനാണെന്ന് കെ മുരളിധരൻ എം.പി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു.

Last Updated : Apr 22, 2020, 6:48 PM IST

ABOUT THE AUTHOR

...view details