മലപ്പുറം: ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗണിതാധ്യാപകരുടെ കൂട്ടായ്‌മയായ മലപ്പുറം ജില്ലാ മാത്തമാറ്റിക്‌സ് അസോസിയേഷന്‍ നിലമ്പൂരിലെ പ്രളയബാധിത പ്രദേശത്ത് നിര്‍മിച്ച രണ്ട് സ്‌നേഹഭവനങ്ങളുടെ താക്കോല്‍ കൈമാറി. പോത്തുകല്ലില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുല്‍ കരീം താക്കോല്‍ ദാനം നിര്‍വഹിച്ചു.
ഗണിതാധ്യാപകരുടെ കൂട്ടായ്‌മയില്‍ രണ്ട് കുടുംബങ്ങൾക്ക് സ്‌നേഹഭവനം - nilambur house project
പോത്തുകല്ലില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുല്‍ കരീം വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
പ്രളയസമയത്ത് മേഖലയില്‍ അരലക്ഷം രൂപയുടെ സാമഗ്രികള്‍ അടിയന്തര സഹായമായി വിതരണം ചെയ്‌ത സംഘടന, രണ്ടാം ഘട്ടമെന്ന നിലക്കാണ് ഭവന നിര്‍മാണവുമായി രംഗത്തെത്തിയത്. ഹയര്‍ സെക്കന്‍ഡറി ഗണിതാധ്യാപകര്‍ സ്വരൂപിച്ച 12 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മാണം. പോത്തുകല്‍ കാതോലിക്കേറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കുടുംബത്തിനും നിലമ്പൂര്‍ ചാരംകുളത്തെ കുടുംബത്തിനുമാണ് വീടുകള്‍ കൈമാറിയത്. ഹയര്‍ സെക്കന്‍ഡറി ജില്ലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ.സ്‌നേഹലത, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം.അനില്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്‌ടാതിഥികളായി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എസ്. ഹരീഷ്, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.