മലപ്പുറം: കോട്ടക്കുന്നിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പാതി തകർന്ന വീട് വാസയോഗ്യമല്ലാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങിപ്പോകാൻ ഇടമില്ലാതെ കഴിയുകയാണ് കോട്ടക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ ലത. ഇവരെ തിരിഞ്ഞുനോക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. ഓഗസ്റ്റ് ഒമ്പതിനായിരുന്നു കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടായത്. പതിവായി അടുക്കള ഭാഗത്തിരുന്ന് ഭക്ഷണം കഴിക്കാറുള്ള താൻ അന്ന് അകത്തിരുന്നാണ് കഴിച്ചതെന്നും ഇല്ലെങ്കിൽ തന്‍റെ ജീവനും നഷ്‌ടപ്പെടുമായിരുന്നുവെന്ന് ലത പറയുന്നു.
ഉരുൾപൊട്ടലിൽ വീട് തകർന്നു; പോകാനിടമില്ലാതെ ലത - land slip
ഉരുൾപൊട്ടലിൽ വീടിന്‍റെ തറയിലും ചുമരുകൾക്കും വിള്ളൽ വീണു. പോകാൻ വേറെ ഇടമില്ലാത്തതിനാൽ ക്യാമ്പിലാണ് അമ്പത്തൊന്നുകാരി ലതയുടെ താമസം.
![ഉരുൾപൊട്ടലിൽ വീട് തകർന്നു; പോകാനിടമില്ലാതെ ലത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5015604-655-5015604-1573315094857.jpg)
അയൽവാസികളായ മൂന്ന് പേരുടെ ജീവനാണ് അപകടത്തിൽ നഷ്‌ടമായത്. ജീവൻ രക്ഷപ്പെട്ടെങ്കിലും ലതയുടെ ജീവിതം പെരുവഴിയിലായി. ഉരുൾപൊട്ടലിൽ വീടിന്‍റെ തറയിലും ചുമരുകൾക്കും വിള്ളൽ വീണു. പോകാൻ വേറെ ഇടമില്ലാത്തതിനാൽ അന്നു മുതൽ ക്യാമ്പിലാണ് അമ്പത്തൊന്നുകാരിയായ ലതയുടെ താമസം. ക്യാമ്പിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ ഇനി എങ്ങോട്ട് പോകുമെന്ന് അറിയാതെ ആശങ്കയിലാണ് ഇവർ. ജില്ലാ ഭരണകൂടത്തിൽ നിന്നോ നഗരസഭയിൽ നിന്നോ വീടിന്‍റെ പുനരധിവാസ വിഷയത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. തകർന്നു വീഴാറായ വീട്ടിലേക്ക് അധികൃതർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ലതയുടെ പരാതി.