മലപ്പുറം: കക്കാടംപൊയിൽ,വാളംതോട് മേഖലയിൽ നിന്നും ഹോർട്ടികോർപ്പ് നേന്ത്രവാഴ കുലകൾ സംഭരിച്ചു തുടങ്ങി. തോമസ് നീണ്ടു കുന്നേൽ എന്ന കർഷകൻ്റെ രണ്ടര ടൺ വാഴക്കുലകളാണ് വാങ്ങിയത്.
വാളം തോട്ടിൽ നിന്നും ഹോർട്ടികോർപ്പ് നേന്ത്രവാഴക്കുല വാങ്ങിത്തുടങ്ങി - മുഹമ്മദ് അനസിൻ്റെ അടിയന്തര ഇടപ്പെടൽ
കർഷകന് ഏറ്റവും ഉയർന്ന വില ലഭ്യമാക്കുമെന്ന് ഹോർട്ടി കോർപ്പ് മലപ്പുറം, പാലക്കാട് ജില്ലകളുടെ ചാർജ് വഹിക്കുന്ന മുഹമ്മദ് അനസ് അറിയിച്ചു

വാളം തോട്ടിൽ നിന്നും ഹോർട്ടികോർപ്പ് നേന്ത്രവാഴ കുലവാങ്ങി തുടങ്ങി
വാളം തോട്ടിൽ നിന്നും ഹോർട്ടികോർപ്പ് നേന്ത്രവാഴ കുലവാങ്ങി തുടങ്ങി
വിലയിടവും കടകൾ അടച്ചതും മൂലം കർഷകർ അനുഭവിക്കുന്ന പ്രതിസന്ധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യതിരുന്നു. തുടർന്ന് ഹോർട്ടി കോർപ്പ് മലപ്പുറം, പാലക്കാട് ജില്ലകളുടെ ചാർജ് വഹിക്കുന്ന മുഹമ്മദ് അനസിൻ്റെ അടിയന്തര ഇടപ്പെട്ടാണ് നടപടിയെടുത്തത്. വരും ദിവസങ്ങളിൽ കർഷകരില്‍ നിന്നും കൂടുതൽ വാഴക്കുലകൾ വാങ്ങും. കർഷകന് ഏറ്റവും ഉയർന്ന വില ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.