മലപ്പുറം: കരുളായി തേൻ ഗ്രാമത്തിലെ തേൻ ഹോർട്ടികോർപ് ഏറ്റെടുത്തു. മന്ത്രി വി.എസ് സുനിൽകുമാറിന്‍റെ ഇടപെടലിനെ തുടർന്ന്, വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്‍റർ ഫോർ യൂത്ത് ഡെവലപ്പ്മെന്‍റിന്‍റെ സഹായതോടെ ചെറിയ ഭൂമി കുത്ത്, വലിയ ഭൂമി കുത്ത്, നെടുങ്കയം പാലക്കുന്ന് എന്നി ആദിവാസി കോളനികൾ ഉൾപ്പെടുത്തിയാണ് തേൻ ഗ്രാമം പദ്ധതിക്ക് തുടക്കമിട്ടത്.
കരുളായി തേൻ ഗ്രാമത്തിലെ തേൻ ഹോർട്ടികോർപ് ഏറ്റെടുത്തു - കരുളായി തേൻ ഗ്രാമx
ആദിവാസികൾക്ക് തേനീച്ച, തേനീച്ചപ്പെട്ടി, അനുബന്ധ ഉപകരങ്ങൾ എന്നിവ നൽകിയതിന് പുറമെ കേന്ദ്ര സർക്കാരിന്‍റെ സഹായത്തോടെ സൗജന്യ പരിശീലനവും നൽകിയിരുന്നു .
ആദിവാസികൾക്ക് തേനീച്ച, തേനീച്ചപ്പെട്ടി, അനുബന്ധ ഉപകരങ്ങൾ എന്നിവ നൽകിയതിന് പുറമെ കേന്ദ്ര സർക്കാരിന്‍റെ സഹായത്തോടെ സൗജന്യ പരിശീലനവും നൽകിയിരുന്നു . എന്നാൽ വിളവെടുപ്പ് സീസണായ സമയത്ത് ലോക്ക് ഡൗൺ വന്നതോടെ തേൻ വിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഇതേത്തുടർന്ന് സി.പി.ഐ നിലമ്പൂർ മണ്ഡലം സെക്രട്ടറിയും, കരുളായി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സെക്രട്ടറിയുമായ കെ. മനോജ് ,മന്ത്രി വി.എസ്.സുനിൽകുമാറുമായി ബന്ധപ്പെട്ടതോടെ തേൻ സംഭരിക്കാൻ ഹോർട്ടികോർപിന് നിർദ്ദേശം നൽകി.
ഹോർട്ടികോർപ് മാനേജിംഗ് ഡയറക്‌ടർ ജെ.സജീവ്, റീജിണൽ മനേജർ ബി.സുനിൽ, ജില്ലാ മാനേജർ മുഹമ്മദ് അനസ് എന്നിവരെത്തി, കിലോയ്‌ക്ക് 300 രൂപാ പ്രകാരം 550 കിലോ തേനാണ് വാങ്ങിയത്. നിലവിൽ തേൻ സർക്കാർ സംഭരിക്കുന്നത് കിലോക്ക് 145 രൂപാ പ്രകാരമാണ്. കരുളായി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ കെ. മനോജ്, മുൻ ഗ്രാമ പഞ്ചായത്തംഗം വി.വേലായുധൻ, പി.കെ.ശ്രീകുമാർ, സുഹൈബ് മൈലം പാറ, സുനിൽ നെടുങ്കയം, ഫസില എന്നിവർ തേൻ ഗ്രാമത്തിൽ എത്തിയിരുന്നു.