മലപ്പുറം: കൊവിഡ് കാലത്ത് ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി കൃഷി വകുപ്പിൻ്റെ ഹോം ഡെലിവറി വിപണനം. വണ്ടൂർ ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്‌ടർ പി. ഷക്കീലയുടെ നേതൃത്വത്തിലാണ് കർഷകരുടെ ഉത്പന്നങ്ങൾ ജില്ലയിൽ ഉടനീളം വിൽപന നടത്തുന്ന്. വണ്ടൂർ ബ്ലോക്ക് പരിധിയിലെ കൃഷി ഭവനുകളുടെ കീഴിലുള്ള കർഷകരിൽ നിന്ന് മാമ്പഴം, പൈനാപ്പിൾ, കപ്പ മുതലായവയാണ് ശേഖരിച്ച് ജില്ലയിലെ ആവശ്യക്കാർക്ക് ഹോം ഡെലിവറിയായി എത്തിക്കുന്നത്.
വണ്ടൂർ ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്‌ടർ പി. ഷക്കീല മാധ്യമങ്ങളോട് Also Read:കർഷക പ്രക്ഷോഭത്തിന് ആറുമാസം; സിംഘു അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്
പദ്ധതിയുടെ തുടക്കത്തിൽ പാണ്ടിക്കാട് കൃഷി ഭവൻ വാട്ട്സ്ആപ്പ് കൂട്ടയ്‌മയിലൂടെ പൂയത്തി തൊടിക സുമയ്യയുടെ വീട്ടുമുറ്റത്തെ മാവിൽ നിന്നും ശേഖരിച്ച മാമ്പഴം അഞ്ച് കിലോ വീതം 250 രൂപയുടെ കിറ്റുകളാക്കി നൂറോളം ഗുണഭോക്താക്കൾക്ക് വീട്ടിൽ എത്തിച്ച് കൊടുത്തിരുന്നു. ലോക്ക് ഡൗൺ സമയത്ത് ഫോൺ ഉപയോഗിച്ച് രജിസ്റ്റർ ചെയ്‌തവർക്കാണ് മാമ്പഴ കിറ്റ് വീട്ടിലെത്തിച്ച് നൽകിയത്. രാസവളമോ, രാസകീടനാശിനികളോ ഉപയോഗിക്കാത്ത മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയ ചുറ്റുവട്ടത്തെ ഫലവൃക്ഷങ്ങൾ കണ്ടെത്തി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കേരളമാകെ കൃഷി ഭവനുകൾ മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് ഹോം ഡെലിവറി പുരോഗമിക്കുന്നത്.
Also Read:കനത്ത മഴ; മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടർ തുറന്നു
വിൽപ്പന നടന്നാൽ സർക്കാർ നിശ്ചയിച്ച തറവിലയിൽ ചെലവ് കഴിഞ്ഞ് രണ്ട് രൂപ അധികം കർഷകന് ലഭിക്കും. ബുധനാഴ്ച്ച കാരാട് വടക്കും പാടത്തേ സിജോയുടെ പൈനാപ്പിൾ തോട്ടത്തിൽ നിന്ന് 10 ടൺ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. മാമ്പഴത്തിന് പുറമേ 40 ടൺ പൈനാപ്പിളും 200 ടൺ കപ്പയും ഇത്തരത്തിൽ വിൽപ്പന നടത്തും. 100 രൂപക്കാണ് അഞ്ച് കിലോ പൈനാപ്പിൾ വീട്ടിലെത്തുക. വരും ദിവസങ്ങളിൽ കപ്പയും ശേഖരിച്ച് തുടങ്ങും. ആവശ്യക്കാർ ഉണ്ടെങ്കിൽ തങ്ങളുടെ പഞ്ചായത്തിലെ കൃഷി ഭവനുകളിൽ ബന്ധപ്പെട്ടാൽ ഉൽപ്പനം വീട്ടിലെത്തും. മികച്ചയിനം പഴങ്ങൾ വീട്ടിലെത്തുന്നതോടൊപ്പം മേഖലയിലേ കർഷകർക്ക് തങ്ങളുടെ കൃഷി തുടരുന്നതിനുള്ള പ്രോത്സാഹനം കൂടിയാണ് ഈ സംരംഭം എന്ന് കർഷകർ പറയുന്നു.