മലപ്പുറം: മലപ്പുറത്ത് ദേശീയ പാത ഉപരോധിച്ച അഞ്ഞൂറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടം കൂടി ദേശീയ പാത ഉപരോധിച്ചതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും, റോഡ് ഉപരോധിച്ച് ലഹള നടത്തിയതിനുമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ദേശീയ പാത ഉപരോധം; അഞ്ഞൂറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പാലക്കാട് എസ്ഡിപിഐ ജില്ലാ പ്രസിഡന്‍റ് എസ് പി അമീര്‍ അലിയെയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി.എ റൗഫിനേയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
ഹൈവേ ഉപരോധം; അഞ്ഞൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പാലക്കാട് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്‍റ് എസ് പി അമീര്‍ അലിയെയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി.എ റൗഫിനേയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ദേശീയ പാത ഉപരോധത്തിന്‍റെ ഭാഗമായാണ് മലപ്പുറത്ത് സമരം നടന്നത്. ചൊവ്വാഴ്ച രാവിലെ പത്തോടെ നടന്ന സമരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു.
Last Updated : Sep 9, 2020, 3:30 PM IST