മലപ്പുറം: മലയോര ഹൈവേക്ക് സ്ഥലം വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം, പൊതുമരാമത്ത് ഉദ്യോഗസ്ഥർ പ്രദേശത്ത് സംയുക്ത സന്ദർശനം നടത്തി. നിലമ്പൂർ- നായാടംപൊയില്‍ മലയോരപാതയില്‍ മൈലാടി മുതല്‍ കക്കാടംപൊയില്‍ ഭാഗം വരെയാണ് സന്ദർശിച്ചത്. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് റോഡ് വിഭാഗം വനം വകുപ്പിന് ഭൂമി വിട്ടു നൽകുന്നതിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. വെണ്ടേക്കും പൊയിലിനും, കക്കാടംപൊയിൽ ഭാഗത്തിനും നടുവിലുള്ള ഭാഗം, വെണ്ണേക്കോട്, മഹാഗണി, എരഞ്ഞിമങ്ങാടിനും ഇടയിലുള്ള ഭാഗം ഉൾപ്പെടെ മുഴുവൻ സ്ഥലങ്ങളും സംഘം സന്ദർശിച്ചു,
മലയോര ഹൈവേയ്ക്കായി നടപടികൾ പുരോഗമിക്കുന്നു; ഉദ്യോഗസ്ഥർ പ്രദേശത്ത് സന്ദർശനം നടത്തി - nilamboor nayadampoyil
നിലമ്പൂർ- നായാടംപൊയില്‍ മലയോരപാതയില്‍ മൈലാടി മുതല്‍ കക്കാടംപൊയില്‍ ഭാഗം വരെയാണ് സന്ദർശിച്ചത്
![മലയോര ഹൈവേയ്ക്കായി നടപടികൾ പുരോഗമിക്കുന്നു; ഉദ്യോഗസ്ഥർ പ്രദേശത്ത് സന്ദർശനം നടത്തി മലയോര ഹൈവേ മലയോര ഹൈവേ നിർമാണം നിലമ്പൂർ- നായാടംപൊയില്‍ മൈലാടി മുതല്‍ കക്കാടംപൊയില്‍ ഭാഗം high range road construction nilamboor nayadampoyil highway construction](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7183918-955-7183918-1589375268603.jpg)
മലയോര ഹൈവേയ്ക്ക് നടപടികൾ പുരോഗമിക്കുന്നു; ഉദ്യോഗസ്ഥർ പ്രദേശത്ത് സന്ദർശനം നടത്തി
ഇരു വകുപ്പുകളും ചേർന്ന് സംയുക്തമായി സർവേ നടത്തുണ്ട്. ഇതിന് ശേഷം റോഡിനായി ആവശ്യമായ ഭൂമിയുടെ അളവ് തിട്ടപ്പെടുത്താൻ കഴിയും. പൂക്കോട്ടുംപാടം- മൂലേപ്പാടം മലയോര ഹൈവേയുടെ ഭാഗമാണിത്. നിലമ്പൂരിൽ നിന്നും കോഴിക്കോട്, വയനാട് ജില്ലകളിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്. മലയോര ഹൈവേക്ക് ആവശ്യമായ വീതി റോഡിന് ലഭിക്കണമെങ്കിൽ വനം വകുപ്പ് ഭൂമി വിട്ടു നൽകേണ്ടി വരും. ഇതിന്‍റെ നഷ്ടപരിഹാരം വനം വകുപ്പിന് പൊതുമരാമത്ത് വകുപ്പ് നൽകും.