കേരളം

kerala

ETV Bharat / state

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിൽ സംവരണ തുടർച്ച പാടില്ലെന്ന് ഹൈക്കോടതി - high court verdict about local body chairperson post

മലപ്പുറം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി പൊതുവിഭാഗത്തിന് നൽകാനും കോടതി ഉത്തരവ്

തദ്ദേശ സ്ഥാപന അധ്യക്ഷ പദവി സംവരണം  അധ്യക്ഷ പദവികളിൽ സംവരണ തുടർച്ച  സംവരണ തുടർച്ച തടഞ്ഞ് ഹൈക്കോടതി  chairperson post consecutive reservation  high court verdict about local body chairperson post  Local Bodies chairperson post high court verdict
ഹൈക്കോടതി

By

Published : Nov 17, 2020, 11:28 AM IST

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളിൽ സംവരണ തുടർച്ച തടഞ്ഞ് ഹൈക്കോടതി. മലപ്പുറം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി പൊതു വിഭാഗത്തിന് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മൂന്നാം തവണയും സംവരണമാകുന്നതിനെ ചോദ്യം ചെയ്‌ത് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്‌മയിൽ പി. മൂത്തേടം നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. കൊണ്ടോട്ടി, മഞ്ചേരി മുനിസിപ്പാലിറ്റികളിലും കുറ്റിപ്പുറം, വണ്ടൂർ, പാണ്ടിക്കാട് പഞ്ചായത്തുകളിലും സമാന രീതിയിൽ സംവരണം ആവർത്തിച്ചതിനെതിരെ ഹർജികൾ വന്നിരുന്നു. ഇവിടെയും അധ്യക്ഷ പദവികൾ പൊതുവിഭാഗത്തിന് മാറ്റി നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.

ABOUT THE AUTHOR

...view details