കേരളം

kerala

ETV Bharat / state

കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടം വ്യാപക നാശം വിതച്ചു - ആനക്കൂട്ടം വ്യാപക നാശം

മണിമൂളി തെക്കേ പാലാട്, മുന്നൂറ്, മുണ്ട മരത്തിന്‍കടവ് പ്രദേശങ്ങളിലാണ് ആനക്കൂട്ടം കൃഷിനാശം വരുത്തിയത്.

elephants landed  widespread destruction  ആനക്കൂട്ടം വ്യാപക നാശം  വ്യാപക നാശം വിതച്ചു
കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടം വ്യാപക നാശം വിതച്ചു

By

Published : Aug 2, 2020, 3:24 AM IST

മലപ്പുറം:കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടം വ്യാപക നാശം വിതച്ചു. മണിമൂളി തെക്കേ പാലാട്, മുന്നൂറ്, മുണ്ട മരത്തിന്‍കടവ് പ്രദേശങ്ങളിലാണ് ആനക്കൂട്ടം കൃഷിനാശം വരുത്തിയത്. മുന്നൂറിലെ കര്‍ഷകരായ പാറഞ്ചേരി അഷ്റഫ്, തെക്കേക്കൂറ്റ് ജോര്‍ജ്, പൗളിന്‍ ജോര്‍ജ്, കോട്ടക്കുത്ത് അസീസ്, സജി പുതുപള്ളില്‍, ചാള്‍സ് പുതുപള്ളില്‍, അലക്സ് വെട്ടുകാട്ടില്‍, ജോര്‍ജ് കളപറമ്പത്ത്, ത്രേസ്യാമ്മ കറുകയില്‍, കൃഷ്മണന്‍ പട്ടേരി, ബിജി വെട്ടുകാട്ടില്‍, അബ്ദു കടവത്ത് പറമ്പന്‍, മുജീബ് കുരിക്കള്‍, ശങ്കരന്‍ പുത്തന്‍ പുരക്കല്‍, അസീസ് കെട്ടുങ്ങല്‍, ജാഫര്‍ കോന്നാടന്‍ എന്നിവരുടെ തോട്ടങ്ങളിലെ വാഴ, കമുക്, തെങ്ങ്, റബര്‍ എന്നിവയാണ് ആനക്കൂട്ടം നശിപ്പിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജനവാസ കേന്ദ്രത്തിലൂടെ ആനക്കൂട്ടം എത്തുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടാനശല്യം തടയാന്‍ വനം വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചേ മതിയാവൂയെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും വാര്‍ഡ് അംഗം മാനു കോന്നാടന്‍ പറഞ്ഞു. നെല്ലിക്കുത്ത് വനത്തില്‍ നിന്നിറങ്ങുന്ന ആനക്കൂട്ടം പാലാട് സ്കൂളിന് സമീപത്തുകൂടി സഞ്ചരിച്ച് മണിമൂളി ക്രൈസ്റ്റ് കിങ് ദേവാലയത്തിന് സമീപം വരെയത്തെിയതായും നാട്ടുകാര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details