നിലമ്പൂരില്‍ ഹെല്‍മറ്റ് ബോധവത്കരണം - ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുയർത്തി നിലമ്പൂർ ഹെൽമറ്റ് ബോധവൽക്കരണം നടത്തി
ഒരു വര്‍ഷം മുന്‍പ് ചുങ്കത്തറ എം.പി.എം സ്‌കൂള്‍ പരിസരത്ത് സുരേഷ് കുമാര്‍ എന്നയാൾക്ക് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അതിന്‍റെ ഓർമ ദിവസമെന്നോണമാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.
![നിലമ്പൂരില്‍ ഹെല്‍മറ്റ് ബോധവത്കരണം ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുയർത്തി നിലമ്പൂർ ഹെൽമറ്റ് ബോധവൽക്കരണം നടത്തി Helmets were raised with the message 'Wear a helmet and save your life'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5575097-thumbnail-3x2-helmet.jpg)
മലപ്പുറം: ഹെൽമറ്റ് ധരിക്കു ജീവൻ രക്ഷിക്കൂ എന്ന സന്ദേശമുയർത്തി നിലമ്പൂരില്‍ ഹെൽമറ്റ് ബോധവൽക്കരണം നടത്തി. നിലമ്പൂര്‍ ആര്‍.ടി.ഒ ഉമ്മര്‍, എടക്കര സി.ഐ മനോജ് പറയറ്റ , എസ് ഐ അമീറലി, പോത്തുക-ല്‍ എടക്കര ട്രോമാകെയര്‍ വളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണം നടത്തിയത്. എടക്കര സ്റ്റേഷന്‍ യൂണിറ്റ് ലീഡര്‍ ശിഹാബ്, ചന്ദ്രബാബു, പോത്തുകല്‍ സ്റ്റേഷന്‍ യൂണിറ്റ് ലീഡര്‍ അബ്ദുള്‍ കരീം, നവാസ് ബാബു, സുലൈമാന്‍, അബദുള്‍ സലാം, സുരേഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഒരു വര്‍ഷം മുന്‍പ് ചുങ്കത്തറ എം.പി.എം സ്‌കൂള്‍ പരിസരത്ത് സുരേഷ് കുമാര്‍ എന്നയാൾക്ക് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അതിന്‍റെ ഓർമ ദിവസമെന്നോണമാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.