മലപ്പുറം: ജില്ലയിൽ കാലവർഷക്കെടുതി ശക്തമായ സാഹചര്യത്തിൽ അവലോകന യോഗം ചേര്‍ന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റിലായിരുന്നു അവലോകനയോഗം ചേര്‍ന്നത്. മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടി, ഡോ. കെ ടി ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്‍റെ ഒരു സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രണ്ട് സംഘത്തിന്‍റെ കൂടി പ്രവര്‍ത്തനം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടനെ ലഭിക്കുമെന്നും കെ ടി ജലീല്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ മഴക്കെടുതിയില്‍ ഒമ്പത് പേര്‍ മരിച്ചു. 82 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടായിരത്തില്‍ അധികം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലമ്പൂർ, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലാണ് ക്യാമ്പുകളിൽ തുറന്നിട്ടുള്ളത്. കൂടാതെ കൊണ്ടോട്ടി, ഏറനാട്, തിരൂർ, പൊന്നാനി താലൂക്കുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
കാലവർഷക്കെടുതി; മലപ്പുറം കലക്‌ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്നു - അവലോകനയോഗം
82 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടായിരത്തില്‍ അധികം പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.
കാലവർഷക്കെടുതി; മലപ്പുറം കലക്‌ട്രേറ്റിൽ അവലോകനയോഗം ചേർന്നു
ജില്ലാ ആസ്ഥാനത്ത് ജില്ലാ കലക്‌ടർ ജാഫർ മാലിക്കിന്‍റെയും നിലമ്പൂരിലെ ദുരന്ത സ്ഥലത്ത് ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീമിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. യോഗത്തിൽ ജില്ലാ കലക്‌ടർ ജാഫർ മാലിക്, അസിസ്റ്റന്‍റ് കലക്‌ടര്‍ രാജീവ് കുമാർ ചൗധരി, എഡിഎംഎൻ എം മെഹറലി, ഡെപ്യൂട്ടി കലക്‌ടർമാരായ ഡോ. ജെ ഒ അരുൺ, പി എ അബ്ദുസലാം, ജില്ലാ ആസൂത്രണ സമിതി അംഗം ഇ എൻ മോഹൻദാസ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.