കേരളം

kerala

ETV Bharat / state

മലപ്പുറത്ത് മലയോര മേഖലയില്‍ കനത്ത മഴയും കാറ്റും ; മരങ്ങള്‍ കടപുഴകി - മലയോര മേഖലയില്‍ കനത്ത മഴയും കാറ്റും

നൂറ് കണക്കിന് റബ്ബർ മരങ്ങളും, അമ്പതോളം ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണു. വൈകുന്നേരം നാല് മണിക്കാണ് ശക്തമായ കാറ്റ് വീശിയത്

Malappuram Rain update  Heavy rain and wind in Malappuram  മലയോര മേഖലയില്‍ കനത്ത മഴയും കാറ്റും  കരുവാരകുണ്ട് ഒലിപ്പുഴ
മലയോര മേഖലയില്‍ കനത്ത മഴയും കാറ്റും, മരങ്ങള്‍ കടപുഴകി, ആളപായമില്ല

By

Published : May 26, 2022, 10:14 PM IST

Updated : May 26, 2022, 10:22 PM IST

മലപ്പുറം : കനത്ത കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക നഷ്ടം. നൂറ് കണക്കിന് റബ്ബർ മരങ്ങളും, അമ്പതോളം ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തി. വൈകുന്നേരം നാല് മണിക്കാണ് ശക്തമായ കാറ്റ് വീശിയത്. തുവ്വപ്പെറ്റയിലെ നെടുങ്ങാടൻ യൂസുഫിന്‍റെ അടുക്കളപ്പുരക്ക് മുകളിൽ തെങ്ങ് വീണു.

കളപ്പാട്ടുമുണ്ടയിലെ പൊട്ടേക്കൽ മുഹമ്മദ് എന്ന മാനു, തൊട്ടടുത്ത കെടി ചേക്കുണ്ണി എന്നിവരുടെ അമ്പതോളം റബ്ബർ മരങ്ങൾ ഒടിഞ്ഞുവീണു. ആലുങ്ങൽ അബുവിന്‍റെ തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവ മറിഞ്ഞുവീണു. പുലിവെട്ടി മജീദിന്‍റെ വീടിനുമുകളിൽ തേക്ക് വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കളപ്പാട്ടുമുണ്ടയിൽ വ്യാപകമായ തോതിലാണ് മരം വീണിട്ടുള്ളത്. പണിക്കൊള്ളി അബ്ദുല്ലയുടെ വീടിനുമുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. കളപ്പാട്ടുമുണ്ടയിൽ മൂന്ന് സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണിട്ടുണ്ട്. അഞ്ചച്ചവിടി, പരിയങ്ങാട്, തുവ്വപ്പെറ്റ, പൂച്ചപ്പൊയിൽ ഭാഗങ്ങളിലാണ് കാറ്റ് വീശിയത്.

മലപ്പുറത്ത് മലയോര മേഖലയില്‍ കനത്ത മഴയും കാറ്റും ; മരങ്ങള്‍ കടപുഴകി

കനത്ത മഴയിൽ തോടുകൾ നിറഞ്ഞൊഴുകുകയാണ്. റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കരുവാരക്കുണ്ടില്‍ ഒലിപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചു.

Last Updated : May 26, 2022, 10:22 PM IST

ABOUT THE AUTHOR

...view details